മണ്ഡോദരീ വിലാപം

രാവണൻ വധിക്കപ്പെട്ടപ്പോൾ ദുഃഖാർത്തയായ മണ്ഡോദരി വിലപിക്കാൻ തുടങ്ങി. യുദ്ധത്തിൽ കേവലം മനുഷ്യനായ രാമൻ രാവണനെ വധിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പറയുന്ന അവർ ഇന്ദ്രനാണോ രാവണൻ വധിക്കപ്പെടാൻ കാരണം എന്നും സംശയിക്കുന്നു (യുദ്ധകാണ്ഡം. 111: 6-13).

മണ്ഡോദരി രാവണനെ ലോകപാലന്മാരെ കീഴടക്കിയവൻ, സാക്ഷാൽ ശങ്കരനെ പോലും മുകളിലേക്ക് തെറിപ്പിച്ചവൻ, അനേകം യജ്ഞങ്ങളെ മുടക്കിയവൻ, ഭൃത്യവർഗത്തെ നന്നായി സംരക്ഷിച്ചവൻ, സ്വജനങ്ങളെ രക്ഷിച്ചവൻ എന്നിങ്ങനെ അടയാളപ്പെടുത്തുന്നുണ്ട് (യുദ്ധകാണ്ഡം 111:49-59). ഇന്ദ്രനാണോ രാവണവധത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് മണ്ഡോദരി സംശയിക്കുന്നതിൽ ന്യായമുണ്ട്. ഇന്ദ്രന്‍റെ സാരഥിയായ മാതലിയാണ് രാമനോട് രാവണന്‍റെ നേർക്ക് ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ നിർദേശിക്കുന്നതും.

Tags:    
News Summary - Ramayana Masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.