തൃശൂർ ജില്ലയിലെ വാശിക്ക് പിടിച്ച് തുടങ്ങിയ നോമ്പുകൾ...ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചതും വളർന്നതും. 22 വർഷമായി ഒമാനിൽ ഉണ്ട്. ആദ്യം കുറെ ജോലികൾ ചെയ്തെങ്കിലും സാനിയോ കമ്പനിയിൽ ബഷീർക്കായോടൊപ്പം ജോലി ചെയ്തപ്പോഴാണ് റമദാനെ കുറിച്ച് അറിയുന്നത്. അന്ന് ബഷീർക്കയുടെ ഭാര്യ ഫാത്തിമ ഇത്തയാണ് എന്നെ നോമ്പെടുക്കാൻ പ്രചോദിപ്പിച്ചത്. നന്നായി ഭക്ഷണം കഴിക്കുമായിരുന്ന ഞാൻ നല്ല വണ്ണവും ഉണ്ടായിരുന്നു. ഇപ്പോഴും കുറവൊന്നുമില്ല. ഒരു വാശിക്കായി പറഞ്ഞതാണ് നിനക്കൊന്നും പറ്റില്ല, ഇത് ഞങ്ങൾക്ക് മാത്രമേ പറ്റുള്ളൂ. അന്ന് തുടങ്ങിയതാണ് നോമ്പെടുക്കൽ. പിന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കിയതോടെ ഒഴിവാക്കാൻ തോന്നിയില്ല.
നാട്ടിൽ ആയിരുന്നപ്പോൾ ശബരിമലക്ക് പോയിരുന്നപ്പോൾ എടുത്ത വ്രതവും പിന്നെ ശിവരാത്രിക്ക് വേണ്ടിയുള്ള നോമ്പും എടുത്തിരുന്നു. ഇവിടെ വന്നതിനു ശേഷം ഒന്നോ രണ്ടോ നോമ്പ് എടുക്കാൻ പറ്റിയില്ല. ബാക്കി ഏകദേശം 18 കൊല്ലമായി നോമ്പ് നോക്കാറുണ്ട്. നോമ്പ് എടുക്കുന്നുണ്ടെന്ന കാര്യം അറിയുമ്പോൾ ഇവിടത്തെ സ്വദേശികൾക്കും വലിയ അത്ഭുതമാണ്. നാട്ടിൽനിന്ന് പോന്നതിനു ശേഷം വിഷുവും ഓണവും റമദാനും പെരുന്നാളുമൊക്കെ ഇവിടെ നല്ല രീതിയിൽ ആഘോഷിക്കാൻ പറ്റിയിട്ടുണ്ട്.
നോമ്പ് എടുക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സക്കാത്തിനെ കുറിച്ചും മുഹമ്മദ് ഇക്കയാണ് എനിക്ക് പറഞ്ഞു തന്നത്. അത് ഒരു പുണ്യമായും ഞാൻ കരുതുന്നു. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന മുഹമ്മദ് അഹമ്മദ് അൽകുഞ്ചി എന്ന കമ്പനിയിലും എനിക്ക് സപ്പോർട്ട് ആയി തലഹത്ത് സാറും കുറെ സുഹൃത്തുക്കളും ഉണ്ട്. എന്തായാലും റമദാനിൽ നോമ്പ് നോക്കുന്നവർക്കും എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.