മ​ണ്ണാ​റ​ക്കു​ള​ത്തി ശ​ബ​രി​മ​ല റോ​ഡി​ലെ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മെറ്റലും ടാറും ഒഴിച്ച്​ പണി നടക്കുന്നു

പ​തി​വ് തെ​റ്റി​ച്ചില്ല, മ​ഴ​വെ​ള്ള​വും ടാ​റും ചേ​ർ​ത്ത്​ കു​ഴി അ​ട​ച്ചു

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണ്​ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ചാ​ല​ക്ക​യം റോ​ഡ്. എ​ന്നും ത​ക​ർ​ന്നു​കി​ട​ക്കാ​നാ​ണ്​ ഈ ​പാ​ത​യു​ടെ യോ​ഗം. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മു​ത​ൽ ളാ​ഹ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കു​ണ്ടും കു​ഴി​യും രൂ​പ​പ്പെ​ട്ട്​ ഗ്രാ​മീ​ണ റോ​ഡു​പോ​ലെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. റോ​ഡി​െൻറ ന​വീ​ക​ര​ണ​ത്തി​ന്​ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ, വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ ക​ല്ലാ​റി​നു​കു​റു​കെ പു​ത്ത​ൻ പാ​ലം തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ എ​ല്ലാ ശ​ബ​രി​മ​ല സീ​സ​ണു​മു​മ്പും പ്ര​ഖ്യാ​പി​ക്കും. നാ​ളി​തു​വ​രെ ന​ട​പ​ടി ഒ​ന്നു​മാ​യി​ട്ടി​ല്ല.

തീ​ർ​ഥാ​ട​നം തു​ട​ങ്ങു​ന്ന​തി​െൻറ തൊ​ട്ടു​മു​മ്പ്​ തി​ര​ക്കി​ട്ട് കു​ഴി​ക​ളി​ലെ വെ​ള്ളം​പോ​ലും കോ​രി​ക്ക​ള​യാ​തെ മെ​റ്റ​ലി​ട്ട് മു​ക​ളി​ൽ ടാ​റി​െൻറ ആ​വ​ര​ണം ചാ​ർ​ത്തി ക​ഷ്​​ടി​ച്ചു റോ​ഡ് ന​ന്നാ​ക്കി എ​ന്ന പ്ര​തീ​തി വ​രു​ത്തു​ന്ന​ത്​ അ​ധി​കൃ​ത​രു​ടെ വ​ഴി​പാ​ടാ​ണ്. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത റോ​ഡ് മ​ണ്ഡ​ല​കാ​ല​ത്തി​ന്​ മു​മ്പ്​ ന​ന്നാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും അ​തി​നാ​യി വ​ക​യി​രു​ത്തി​യ തു​ക​യു​ടെ ക​ണ​ക്കു​മൊ​ക്കെ ഇ​ത്ത​വ​ണ​യും ര​ണ്ടു​മാ​സം മു​മ്പ്​ പു​റ​ത്തു​വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യി ഭ​ര​ണി​ക്കാ​വ് -മു​ണ്ട​ക്ക​യം ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​നാ​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യു​മൊ​ക്കെ നി​ല​പാ​ട്.

ഇ​തേ ഹൈ​വേ കോ​ട്ട​യം ജി​ല്ല​യി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളെ​ല്ലാം റീ​ടാ​റി​ങ്‌ ന​ട​ത്തി ക്രാ​ഷ് ബാ​രി​യ​റു​ക​ളും ട്രാ​ഫി​ക് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാം സ്ഥാ​പി​ച്ചു മെ​ച്ച​പ്പെ​ടു​ത്തി. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ചാ​ല​ക്ക​യം ശ​ബ​രി​മ​ല പാ​ത 47 കോ​ടി മു​ട​ക്കി വി​ക​സി​ക്കാ​ൻ പോ​കു​ന്നു എ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഇ​ത്ത​വ​ണ മ​ഴ​വെ​ള്ളം ചാ​ലി​ച്ച കു​ഴി അ​ട​ച്ചി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി റോ​ഡി​ന്​ ഇ​രു​വ​ശ​വും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ പോ​ലും ന​ന്നാ​യി വെ​ട്ടി​മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ളാ​ഹ പോ​ലെ അ​പ​ക​ട വ​ള​വു​ക​ൾ ഏ​റെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ത​ക​ർ​ന്ന ട്രാ​ഫി​ക് ലൈ​റ്റു​ക​ളും റോ​ഡ് ഡി​വൈ​ഡ​റു​ക​ളും പോ​ലും ന​വീ​ക​രി​ക്കാ​നോ പു​നഃ​സ്ഥാ​പി​ക്കാ​നോ നീ​ക്ക​വു​മി​ല്ല. മി​ക്ക അ​പ​ക​ട സി​ഗ്‌​ന​ൽ ബോ​ർ​ഡു​ക​ളും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​വ ഇ​തു​വ​രെ പു​തു​ക്കി സ്ഥാ​പി​ച്ചി​ട്ടി​ല്ല. 

വ​ന്യ​ജീ​വി​ സ​​ങ്കേ​ത​മാ​യി പ​ര​മ്പ​രാ​ഗ​ത പാ​ത

പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യു​ടെ അ​വ​സ്ഥ വ​ള​രെ ശോ​ച​നീ​യ​മാ​ണ്. കാ​ടു​പി​ടി​ച്ച കാ​ന​ന​പാ​ത, ഇ​പ്പോ​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ വ​ന്യ​ജീ​വി​ക​ളു​ടെ സ​​ങ്കേ​ത​മാ​യി ഈ ​വ​ഴി മാ​റി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലെ ശെ​ക​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലും വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. ഹൈ​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡു​ക​ൾ വൃ​ത്തി​യാ​ക്കാ​നോ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ ഇ​തു​വ​രെ സ​ർ​ക്കാ​ർ സം​വി​ധാ​ങ്ങ​ൾ ത​യാ​റാ​യി​ട്ടി​ല്ല. പ​ര​മ്പ​രാ​ഗ​ത പാ​ത​യു​ടെ വ​ന​മേ​ഖ​ല​യി​ലെ ഭാ​ഗ​ങ്ങ​ളാ​ണ്​ വ​ന്യ​ജീ​വി​ക​ൾ കൈ​യ​ട​ക്കി​യ നി​ല​യി​ലാ​യ​ത്. പ​ര​മ്പ​രാ​ഗ​ത പാ​ത​വ​ഴി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന്​ കാ​ൽ​ന​ട​യാ​യി പോ​കു​ന്ന ഭ​ക്ത​ർ നി​ര​വ​ധി​യാ​ണ്. കാ​ടു​തെ​ളി​ച്ച്​ പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ലും അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ട്ടു​ന്നു. (തു​ട​രും)

Tags:    
News Summary - Roads to Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.