ശബരിമല: വരുമാനത്തിൽ 10 കോടിയുടെ വർധന, തീർഥാടകർ അഞ്ചുലക്ഷം അധികം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത്​​​ ആകെ വരുമാനം 357.47 കോടി (357,47,71,909 രൂപ). കഴിഞ്ഞ വർഷം 347.12 കോടിയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനയാണ് വരുമാനത്തിലുണ്ടായത്​.

അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈയിനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അറിയിച്ചു.

ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനയുണ്ടായി. 50 ലക്ഷം (50, 06,412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). അഞ്ചുലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തിൽ ഇത്തവണത്തെ തീർഥാടനം ഭം​ഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ പി.എസ്. പ്രശാന്ത്​ കൂട്ടിച്ചേർത്തു

Tags:    
News Summary - Sabarimala: 10 crore increase in revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.