ശബരിമലയിലെ ആകെ വരുമാനത്തിൽ 15 കോടിയുടെ വർധനവ്; അപ്പം, അരവണ വിൽപനയും കൂടി

ശബരിമല: മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ ആകെ വരുമാനം 63,01,14,111 രൂപ. കണക്കുകൾ അനുസരിച്ച് 15,89,12,575 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള കണക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. പി.എസ് പ്രശാന്ത് പുറത്തുവിട്ടത്.

അപ്പം, അരവണ വിൽപനയിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പം വിൽപനയിലൂടെ 3,53,28,555 രൂപയും അരവണയിലൂടെ 28,93,86,310 രൂപയും കഴിഞ്ഞ 12 ദിവസത്തെ കണക്കുകൾ പ്രകാരം ലഭിച്ചു.

പത്ത് ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണത്തെ സീസൺ ആരംഭിച്ചതിന് ശേഷം ശബരിമല ദർശനത്തിന് എത്തിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനം വിജയകരമായതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - 15 crore increase in total income of Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.