കാനനപാത താണ്ടി ശബരിമലയിൽ എത്തിയത് 35,000 തീർഥാടകർ

ശബരിമല: മണ്ഡലകാലം പാതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളിയാഴ്ചയാണ്​ ഏറ്റവുമധികം പേർ യാത്ര ചെയ്തത്​.

പുൽമേട്, മുക്കുഴി, വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, കരിമല പാതയിലെ അഴുതക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ്​ കാനന പാത. ഇരു പാതയിലൂടെയും രാവിലെ ആറു മുതലാണ് തീർഥാടകർക്ക് പ്രവേശനം.

ഉച്ചക്ക്​ ഒരു മണിവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാ തീർഥാടകർക്കും പ്രവേശനം ലഭിക്കും. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അറിയിച്ചു.

Tags:    
News Summary - 35,000 pilgrims reached Sabarimala crossing Kanana Patha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.