ശബരിമല: സന്നിധാനത്തും പരിസരങ്ങളിലും ശുചീകരണം നടത്തുന്നവരെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ‘പുണ്യം പൂങ്കാവനം’ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശബരിമല വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഓരോ വ്യക്തിയിലും ശുചിത്വ ബോധമുണ്ടാക്കുകയാണ് ‘പുണ്യം പൂങ്കാവനം’ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തുന്ന വിശുദ്ധിസേന അംഗങ്ങള്‍, സാനിറ്റേഷന്‍ സൊസൈറ്റി അംഗങ്ങള്‍, അയ്യപ്പസേവ സംഘം അംഗങ്ങള്‍ എന്നിവരെയും എന്‍.ഡി.ആര്.എഫ് പ്രതിനിധികളെയും ആദരിച്ചു. ‘മാളികപ്പുറം’ സിനിമയിലെ താരങ്ങളായ ഉണ്ണി മുകുന്ദന്, ദേവനന്ദ, സംവിധായകന് വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന് രഞ്ജിന് രാജ് എന്നിവരെയും ആദരിച്ചു.
എം.എല്‍.എമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ്കുമാര്‍, ദേവസ്വം സെക്രട്ടറി കെ. ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്, ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, ശബരിമല സ്പെഷല്‍ കമീഷണര്‍ ജില്ല ജഡ്ജി എം. മനോജ്, ശബരിമല എ.ഡി.എം പി. വിഷ്ണുരാജ്, പുണ്യം പൂങ്കാവനം സംസ്ഥാന നോഡല്‍ ഓഫിസര്‍ പി. വിജയന്, എ.ഡി.ജി.പി അജിത് കുമാര്‍, ശാന്താ ഷീലാ നായര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.