ശബരിമല: മണ്ഡലപൂജക്ക് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്. ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. 96,007 ഭക്തരാണ് വ്യാഴാഴ്ച എത്തിയത്.
സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധനവാണ് ഉണ്ടാവുന്നത്. വ്യാഴാഴ്ച മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. വെള്ളിയാഴ്ച 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്.
കാനന പാതകൾ വഴിയുള്ള തീർഥാടകരുടെ വരവിലും വൻവർധനവാണ് അനുഭവപ്പെടുന്നത്. മണ്ഡലപൂജക്ക് മുന്നോടിയായി വരും ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ഭക്തർ എത്തുമെന്നാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്.
ഭക്തരുടെ എണ്ണം കുതിച്ചുയർന്നിട്ടും യാതൊരു തരത്തിലുമുള്ള അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ഒരിടത്തും ഭക്തരെ തടയുകയോ ചെയ്തിട്ടില്ലെന്നും സുഖദർശനം ഉറപ്പാക്കിയെന്നും സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.