ശബരിമല : പുതുവർഷത്തെ വരവേറ്റ് ശബരീശ സന്നിധാനവും. പുതുവർഷ പുലരിയായ ചൊവ്വാഴ്ച രാത്രി 12 മണിക്ക് തീർത്ഥാടകരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ സേനാ - വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സന്നിധാനത്ത് കർപ്പൂര ദീപം തെളിച്ചു.
രാത്രി 11 ന് നടയടച്ച ശേഷം താഴെ തിരുമുറ്റത്താണ് ദീപം തെളിയിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. പുതുവർഷ പുലരിയിലേക്ക് കടന്ന 12 മണിക്ക് ഒരു മിനിട്ട് നേരം സന്നിധാനത്തെ വൈദ്യുത ദീപങ്ങൾ അണച്ച ശേഷമാണ് കർപ്പൂരദീപം തെളിയിച്ചത്.
ശബരിമല ചീഫ് കോ - ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് കർപ്പൂരദീപം തെളിയിച്ച് പുതുവത്സരാഘോഷത്തിൽ പങ്കാളിയായി. തുടർന്ന് എല്ലാവരും ചേർന്ന് ശരണം വിളിയോടെ പുതുവർഷത്തെ എതിരേറ്റു. പുതുവർഷ ദിനത്തിൽ അയ്യപ്പ ദർശ്ശനത്തിനായി വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.