കോലഞ്ചേരി: സിറിയയിലെ സംഘർഷത്തെതുടർന്ന് ആഗോള സുറിയാനി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കേരള സന്ദർശനം വെട്ടിച്ചുരുക്കി. സിറിയയിൽ വിമതർ അധികാരം പിടിക്കുകയും പ്രസിഡൻറ് ബശർ അൽ അസ്സദ് നാടുവിടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം മടങ്ങും. നേരത്തേ ഈ മാസം 17ന് മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണ് സിറിയയിൽ ആഭ്യന്തരകലഹം രൂക്ഷമായത്. സിറിയൻ തലസ്ഥാനമായ ഡസ്കസിലാണ് സുറിയാനി ഓർത്തഡോക്സ് സഭ ആസ്ഥാനവും പാത്രിയാർക്കീസ് ബാവയുടെ അരമനയും സ്ഥിതി ചെയ്യുന്നത്.
യാക്കോബായ സഭയുടെ പ്രാദേശിക തലവനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40ാം ഓർമദിന പരിപാടികളിൽ പങ്കെടുക്കാനാണ് ശനിയാഴ്ച പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.