റമദാന്‍ പുണ്യമാസം വിശ്വാസികള്‍ക്കെന്നും ജീവിതവഴിയിലെ വലിയൊരു ഓർമപ്പെടുത്തലാണ്. നിത്യജീവിതത്തിന് പിന്നാലെ പായുന്ന ഒരു ജനതയെ സ്രഷ്ടാവിനെ മുന്‍നിര്‍ത്തി ഭൗതിക ജീവിതത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയും ധാർമിക മൂല്യങ്ങളും ഓർമപ്പെടുത്തുന്ന മാസം. നോമ്പുകാലത്തെ ഏറ്റവും വലിയ ജനാധിപത്യ നയം സകാത്താണ്.
ജീവിത ചെലവുകള്‍ക്കുശേഷം സമ്പാദ്യത്തില്‍നിന്ന് ഒരുവിഹിതം സമൂഹത്തിലെ നിരാലംബര്‍ക്ക് നല്‍കുന്ന പ്രത്യയശാസ്ത്രം എത്ര മഹത്തരമാണ്. സമൂഹത്തിലെ ദാരിദ്ര്യം അകറ്റുന്നതില്‍ സകാത്ത് പോലുള്ള വിശ്വാസപ്രമാണങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും.
നോമ്പ് കഴിഞ്ഞുള്ള പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ നല്‍കുന്ന അരിയുടെ സകാത്തും നല്ലൊരു മാതൃകയാണ്. ഓരോ മനുഷ്യനും മറ്റൊരാളുടെ അന്നത്തെ ഭക്ഷണ കാര്യത്തില്‍ കാട്ടുന്ന സൂഷ്മത എല്ലാ ദിവസവും തുടരാന്‍ നമുക്ക് സാധിച്ചാല്‍ ലോകത്തിന്റെ തന്നെ ഏറ്റവും വലിയ പ്രശ്‌നമായ പട്ടിണി തുടച്ചുനീക്കാനാകും.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ അകറ്റുന്ന കാലത്ത് മാനവികതയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഇഫ്താര്‍ സംഗമങ്ങള്‍. ഈ സൗഹൃദ കൂട്ടായ്മകൾ നന്മയും സ്‌നേഹവുമെല്ലാം നമുക്കിടയില്‍ എക്കാലവും നിലനിൽക്കാന്‍ സഹായകമാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.