സി.​പി. അ​രു​ണി​മ പ​ത്ര​വാ​യ​ന​യി​ൽ

200 ദി​നം പി​ന്നി​ട്ട് അ​രു​ണി​മ​യു​ടെ ‘വ​ർ​ത്ത​മാ​ന ക​ട​ലാ​സ്’

ക​ൽ​പ​ക​ഞ്ചേ​രി: ‘‘ന​മ​സ്കാ​രം, ‘വ​ർ​ത്ത​മാ​ന ക​ട​ലാ​സി’​ലേ​ക്ക് സ്വാ​ഗ​തം, ഇ​ന്ന​ത്തെ പ​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന ശീ​ർ​ഷ​ക​ങ്ങ​ൾ ചു​വ​ടെ, അ​വ​ത​ര​ണം സി.​പി. അ​രു​ണി​മ...’’ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്​ പ​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ൽ​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് സ്വ​ദേ​ശി അ​രു​ണി​മ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത പ​ര​മ്പ​ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം 200 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ‘വ​ർ​ത്ത​മാ​ന ക​ട​ലാ​സി’​ന് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി ശ്രോ​താ​ക്ക​ളു​ണ്ട്. 13 മ​ല​യാ​ള പ​ത്ര​ങ്ങ​ളും ആ​റ്​ ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളും നി​ത്യ​വും അ​രു​ണി​മ​യു​ടെ വാ​യ​ന​യി​ൽ ഇ​ടം​പി​ടി​ക്കു​ന്നു.

അ​തി​രാ​വി​ലെ എ​ണീ​റ്റ് പ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷ്മ​ത​യോ​ടെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് എ​ല്ലാ ദി​വ​സ​വും വാ​ട്സ്ആ​പ് ഓ​ഡി​യോ മു​ഖേ​ന വാ​ർ​ത്ത​ക​ൾ ശ്രോ​താ​ക്ക​ളു​ടെ കാ​തു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. വാ​ർ​ത്ത​യോ​ട് അ​തി​യാ​യ താ​ൽ​പ​ര്യ​മു​ള്ള അ​രു​ണി​മ, കൗ​തു​ക​ത്തോ​ടെ തു​ട​ങ്ങി​യ വാ​യ​ന, ശ്രോ​താ​ക്ക​ൾ ഏ​റ്റെ​ടു​ത്ത സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി. വാ​ക്ചാ​തു​ര്യം​കൊ​ണ്ടും ത​ന​ത് ശൈ​ലി​കൊ​ണ്ടും കേ​ൾ​വി​ക്കാ​രു​​​ടെ മ​നം ക​വ​ർ​ന്ന ‘വ​ർ​ത്ത​മാ​ന ക​ട​ലാ​സ്’ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്യു​ന്ന​ത്. സ്കൂ​ളി​ൽ പോ​കു​ന്ന​തി​ന് മു​മ്പാ​യി വീ​ട്ടി​ലി​രു​ന്നാ​ണ്​ മൊ​ബൈ​ൽ ഫോ​ണി​ൽ വാ​ർ​ത്ത​വാ​യ​ന റെ​ക്കോ​ഡ് ചെ​യ്യു​ന്ന​ത്.

തു​ട​ർ​ന്ന്​ വാ​ട്​​സ്ആ​പ്​ ഓ​ഡി​യോ വ​ഴി ഗ്രൂ​പ്പു​ക​ളി​ലേ​ക്ക്​ ഷെ​യ​ർ ചെ​യ്യും. ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് എം.​എ​സ്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​രു​ണി​മ. പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലും വാ​ർ​ത്താ​വ​ത​ര​ണ മ​ത്സ​ര​ത്തി​ലും ജി​ല്ല​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. ക​വി​താ​ലാ​പ​നം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ -സ​ര​ള​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ അ​രു​ൺ ശ്രീ​ധ​ർ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ അ​ക്ഷ​ര​ശ്ലോ​കം എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Arunima's after 200 days 'Newspaper'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.