ഫാഷൻ ലോകവും പ്രമുഖ ബ്രാൻഡുകളും എക്കാലവും ഉറ്റുനോക്കുന്ന നഗരങ്ങളാണ് ന്യൂയോർക്, പാരിസ്, മിലാൻ എന്നിവ. എന്നാൽ, തീർത്തും വ്യത്യസ്തവും വളരെ വേഗം വളരുന്നതുമായ മോഡസ്റ്റ് ഫാഷന്റെ ലോകം അറബ് നാടുകളില്‍ നമുക്ക് അടുത്തറിയാനാകും. അത്തരത്തില്‍ നിങ്ങളുടെ ഫാഷന്‍ കലക്ഷനില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട മിഡിൽ ഈസ്റ്റ് ട്രെന്‍ഡ് ആണ് മാക്സി ഡ്രസ്. മോഡസ്റ്റ് ആയി എങ്ങനെ മോഡേണാകാം എന്ന സന്ദേശം ഈ വസ്ത്രം നമുക്ക് തരുന്നു.
1960കളുടെ തുടക്കത്തിലാണ് ഓസ്കര് ഡി ലാ റെന്റ എന്ന ഡിസൈനര്‍ അല്പം വ്യത്യസ്തമായൊരു ഫാഷന്‍ സങ്കല്പം പങ്കുവെച്ചത്. മാക്സി ഡ്രസ് എന്ന ലേബലിൽ അത് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സാധാരണക്കാരിലേക്ക് മാക്സി ഡ്രസ് എന്ന സങ്കൽപം ഇറങ്ങിച്ചെല്ലാൻ അധികകാലം വേണ്ടിവന്നില്ല.
മാക്സി ഡ്രസുകളില്‍ പ്രിന്റഡ്, പ്ലെയിൻ, സ്ട്രിപ്സ്, ചെക്സ്, ഫ്ലോറല്‍ തുടങ്ങി എല്ലാത്തരം പ്രിന്റുകളും പരീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും ഒരുപാട് വലിയ പ്രിന്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഒതുക്കമുള്ള വെയ്സ്റ്റ് ലൈനിന് ശേഷം ഫ്ലെയര്‍ തുടങ്ങുന്ന രീതിയിലാണ് പൊതുവെ കാണാറുള്ളത്. വെയ്സ്റ്റ് ലൈനില്‍ വ്യത്യസ്തത പരീക്ഷിച്ച് ബെല്‍റ്റ് ഉപയോഗിക്കുന്നതും പതിവാണ്. മെഷീന് വാഷ് ചെയ്ത് അയണ്‍ ചെയ്യാതെത്തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ചുളിവുവരാത്ത ഫാബ്രിക് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.
എങ്കിലും കോട്ടണ്‍, റയോണ്‍, പോളിസ്റ്റര്‍ മിക്സ് ഉള്ള കോട്ടണ്‍ തുടങ്ങിയ ഫാബ്രിക്കുകളിലും മാക്സി ഡ്രസുകള്‍ ലഭ്യമാണ്. എലൈന്‍, സര്‍ക്കുലര്‍, പ്രിന്‍സസ് കട്ട്, പാനല്‍ഡ്, ടയേർഡ് തുടങ്ങിയ ഏതു പാറ്റേണിലും ഇന്ന് മാക്സി ഡ്രസുകള്‍ ലഭ്യമാണ്. അവരവര്‍ക്ക് ചേരുന്ന സോളിഡ് കളര്‍ അല്ലെങ്കില്‍ പ്രിൻറുകള്‍ തിരഞ്ഞെടുക്കാം.
നിറവും ആക്സസറീസും ഫൂട്വെയറും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. പാര്‍ട്ടി വെയര്‍, ഓഫിസ് വെയര്‍, കാഷ്വൽ വെയര്‍ എന്നിങ്ങനെ ഏതുരീതിയിലും മാക്സി ഡ്രസ് ഉപയോഗിക്കാം. ഫങ്കി, സിംപ്ള്‍, ഹെവി തുടങ്ങി ഒാരോ സാഹചര്യത്തിനും അനുസരിച്ച് ആക്സസറീസിന്റെ സ്റ്റൈല്‍ മാറ്റി വ്യത്യസ്തമായ ലുക്കുകള്‍ സ്വന്തമാക്കാം.
അല്പം കൂടി നീളം കുറഞ്ഞ് കണങ്കാല് വരെയുള്ള ഡ്രസ് ആണെങ്കില്‍ ഉയരം കുറവുള്ള ഫീല്‍ ആണ് ലഭിക്കുക. ഒത്തിരി നീളംകൂടി നിലത്ത് ഒഴുകിക്കിടക്കുന്ന രീതി നല്ലതല്ല. ഷൂസിന്റെ അല്പഭാഗം കാണുന്ന ലെങ്ത് ആണ് മാക്സി ഡ്രസിന് ഏറ്റവും ഉചിതം. പരിചരണം കുറവും ധരിക്കാനുള്ള എളുപ്പവുമാണ് മാക്സി ഡ്രസിന് ആരാധകരെ വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.