വൈഭവ് ദത്തും കുടുംബവും
മനാമ: അബുദബിയിൽ ഇന്ന് നടക്കുന്ന ഓൾസ്റ്റൈയിൽ ഡാൻസ് മത്സരത്തിൽ ലോകരാജ്യങ്ങളിലെ പ്രധാനികൾക്കൊപ്പം മത്സരിക്കാൻ ഒരുങ്ങി വൈഭവ് ദത്ത്.
ഈയിനത്തിൽ ബഹ്റൈനിൽ നിന്നും അവസരം ലഭിച്ച ഒരേയൊരു വ്യക്തി കൂടിയാണ് വൈഭവ്. അമേരിക്ക, റഷ്യ, ചൈന, ജർമനി, ആഫ്രിക്ക, തായ്ലൻഡ്, ഫിലിപ്പൈൻ, മൊറോക്കോ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പമാണ് വൈഭവ് മത്സരിക്കുന്നത്.
ആറു മാസങ്ങൾക്ക് മുൻപാണ് ബംഗളൂരിൽ നടന്ന ലോകരാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ വൈഭവ് ദത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്. സ്ഥാനങ്ങൾക്ക് വേണ്ടിയല്ല, മത്സരത്തിൽ പങ്കെടുക്കുക എന്നതിലാണ് താൻ സന്തോഷം കണ്ടെത്തുന്നതെന്നാണ് ഈ ചെറുപ്പക്കാരൻ പറയുന്നത്. ബഹ്റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സിന്റെ ഡയറക്ടറും ഹിപ് ഹോപ്പ് ഡാൻസ് മാസ്റ്ററുമാണ് വൈഭവ് ദത്ത്.
ആറു വർഷത്തിലധികമായി ഫിലിപ്പീൻ, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഹിപ് ഹോപ്പ് ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ് ദത്തിന് പല രാജ്യങ്ങളിലായി ഹിപ് ഹോപ്പ് ഡാൻസിൽ നൂറിലധികം വിദ്യാർഥികളുമുണ്ട്.
ബഹ്റൈനിൽ എസ്.ടി.സി ടെലികമ്യൂനിക്കേഷന്റെയും മറ്റു വിവിധ ബിസിനസ് സ്ഥാപനങ്ങളുടെയും പരസ്യചിത്രങ്ങളിൽ അഭിയനയിച്ചതിലൂടെയും വൈഭവ് ദത്ത് ഗൾഫ് നാടുകളിൽ പലർക്കും സുപരിചിതനാണ്. ബഹ്റൈനിൽ കഴിഞ്ഞ വർഷം നടന്ന ജി.സി. സി ഹിപ് ഹോപ്പ് ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയിരുന്നു. സ്റ്റേജ് ഷോ സംവിധായകൻ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ് ദത്ത് ജനിച്ചതും വളർന്നതും ബഹ്റൈനിൽ തന്നെയാണ്. ജേഷ്ഠൻ വൈഷ്ണവ് ദത്തും ഡാൻസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.