രുചിയും രുചിഗാഥകളും തേടി വിദേശ നാടുകൾതോറും പ്രയാണം ചെയ്യുകയാണ് മാംഗ്ലൂരുകാരി പെൺകുട്ടി ഫാത്തിമ അബ്ദുല്ല. മലയാളിയായ അബ്ദുൽ ഫർവീസിന്റെ സഹധർമ്മിണി ഫാത്തിമക്ക് ഭക്ഷണവും യാത്രയും വിഭവ പരീക്ഷണങ്ങളും അതിലുപരി തന്റെ കുടുംബവുമാണ് ഏറ്റവും പ്രിയമുള്ളവ. കുടുംബത്തെ ചേർത്തുപിടിച്ച് തന്റെ ആഗ്രഹ സഫലീകരണം യാഥാർത്ഥ്യമാക്കുകയാണ് ഫാത്തിമ.
2017ൽ യു.എ.ഇയിൽ േവ്ലാഗിങ് ആരംഭിച്ച് താൻ കഴിക്കുന്ന വിഭവങ്ങളെ കുറിച്ച് പങ്കുവെച്ചായിരുന്നു ഫാത്തിമയുടെ തുടക്കം. ഇതിന് പിറകെ വിവിധ ഹോട്ടലുകളിൽ നിന്ന് ഫാത്തിമക്ക് ക്ഷണം ലഭിച്ച് തുടങ്ങി. ഭക്ഷണത്തെയും അവ നൽകുന്ന സംതൃപ്തിയെയും കുറിച്ച്
ഫാത്തിമ ധാരാളം പങ്കുവെച്ചു. പതിയെ ഫാത്തിമ കുടുംബവും കുട്ടികളുമായി ഒത്തുചേരുന്ന ഇടങ്ങളും അവിടുത്തെ സൗഹാർദ്ദപരമായ അന്തരീക്ഷവും തന്നെ പിന്തുടരുന്നവർക്ക് വേണ്ടി ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തു. തിരിഞ്ഞു നോക്കേണ്ടതില്ലാത്ത വിധം ആളുകൾ തന്നെയും ഇൻസ്റ്റാഗ്രാമിങിനെയും അംഗീകരിക്കുന്നതായി ഫാത്തിമ തിരിച്ചറിഞ്ഞു. രണ്ടായിരത്തിലധികം റസ്റ്റോറന്റുമായും അത്രത്തോളം തന്നെ ലൈഫ് സ്റ്റൈൽ, ഹോം, ബ്യൂട്ടി പ്രൊഡക്ട്സുമായും ഫാത്തിമ കൈകോർത്തു.
2020ൽ യു.എ.ഇ hozpitality.comന് കീഴിൽ ബെസ്റ്റ് ഫുഡ് േവ്ലാഗർക്കുള്ള സിൽവർ അവാർഡ് ഫാത്തിമ നേടി. അവസാന വർഷം വരെ സ്ഥിരമായി ഈ പദവിക്ക് ഫാത്തിമ നാമകരണം ചെയ്യപ്പെട്ടു. യു.എ.ഇ Mei talk ൽ തിരഞ്ഞെടുത്ത നൂറു ഇൻഫ്ലുവൻസേഴ്സിൽ തന്റെ പേരും തുന്നിച്ചേർക്കാൻ ഫാത്തിമക്ക് സാധിച്ചു.
നിരത്തിലിറങ്ങുന്ന ഓരോ പുതിയ ഉത്പന്നങ്ങളും ആദ്യമായി ഉപയോഗിക്കുന്നതും അഭിപ്രായം പറയുന്നതും തങ്ങൾ ആകണമെന്ന ഫാത്തിമയുടെ ശാഠ്യമാണ് ഈ മേഖലയിൽ മുൻപന്തിയിൽ നിലനിർത്തുന്നതിനുള്ള പ്രധാന കാരണം. ജനങ്ങൾ തന്നെ സമീപിച്ച് പുതിയ ഉൽപന്നങ്ങളെക്കുറിച്ച് ആകാംക്ഷഭരിതരായി സംസാരിക്കുന്നത് ഫാത്തിമയിൽ ഉൾക്കിടിലം സൃഷ്ടിച്ചു. ഖത്തറിൽ പഠിച്ചു വളർന്ന് ഖത്തർ എയർവെയ്സിൽ 10 വർഷത്തോളം സേവനമനുഷ്ഠിച്ച ഫാത്തിമ വിവാഹശേഷം ഭർത്താവ് ഫർവീസിനൊപ്പം ദുബൈയിൽ എത്തുകയായിരുന്നു.
നടത്തുന്ന യാത്രകളിലത്രയും ദേശങ്ങളും സംസ്കാരങ്ങളും ഭൂപ്രകൃതിയും പ്രധാനമായും പ്രാദേശിക ഭക്ഷണരീതിയും ഗ്രഹിക്കാനും അവ ഉൾക്കൊള്ളിച്ച് വീഡിയോഗ്രാഫികൾ നിർമ്മിക്കാനും ഫാത്തിമ കാണിക്കുന്ന ശുഷ്കാന്തി ചെറുതൊന്നുമല്ല. സ്വിറ്റ്സർലൻഡ്, ജർമ്മനി, ഫ്രാൻസ്, തായ്ലൻഡ്, സ്വീഡൻ, ഹോങ്കോങ്, തുർക്കി, ജോർജിയ, ബെൽജിയം, ആംസ്റ്റർഡാം തുടങ്ങി 27 രാജ്യങ്ങളോളം ഫാത്തിമ സഞ്ചരിച്ചു.
ദീർഘ സമയമെടുത്ത് നിർമ്മിക്കുന്ന വീഡിയോകളുടെ എഡിറ്റിങ്ങും ഫോട്ടോഗ്രാഫിയും നൽകുന്നത് അനുർവചനീയമായ ആനന്ദമാണ്. ഡിജിറ്റൽ ക്രിയേറ്റിങിലൂടെ യു.എ.ഇയുടെ ഭാഗമായി മാറിയ ഫാത്തിമ അബ്ദുല്ലക്ക് ഇന്ന് കരിയർ തന്നെയാണ് ജീവിതം. ജീവിതമാകട്ടെ; പൂർണമായും തന്റെ കരിയറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.