അരീക്കോട്: അറബിക് അക്ഷരം കൊണ്ടുള്ള ദൃശ്യ കലയായ അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർക്കുകയാണ് കാവനൂർ എളയൂർ സ്വദേശിനി ഫാത്തിമ ഫെബിൻ. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളുടെയും മറ്റും ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അറബിക് കാലിഗ്രാഫിയിൽ പരിശ്രമം നടത്തുകയായിരുന്നു.
അറബി വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്ന ഈ രീതി വേഗത്തിൽ പഠിച്ചെടുക്കാൻ സാധിക്കില്ല. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ടാണ് ഓരോ അറബ് കാലിഗ്രാഫി ചിത്രങ്ങളുടെ നിർമാണവും പൂർത്തിയാക്കുന്നത്. എളയൂർ വടക്കേപുറത്തെ വീട്ടിൽ അറബിക് കാലി ഗ്രാഫിയുടെ വലിയൊരു ശേഖരം തന്നെ ഇപ്പോളുണ്ട്. ഫെബിൻ തയാറാക്കുന്ന കാലിഗ്രാഫി സൃഷ്ടികൾക്ക് ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ സമയം കൊണ്ട് ആയത്തുൽ കുർസിയ്യ് കാലിഗ്രാഫിയിൽ തയാറാക്കി അടുത്ത കാലത്ത് ശ്രദ്ധ നേടിയിരുന്നു. പിന്തുണ നൽകിയത് മാതാപിതാക്കളും കുടുംബവും കൂട്ടുകാരുമാണെന്ന് ഫാത്തിമ ഫെബിൻ പറയുന്നു. കാര്യമായ പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും ആത്മധൈര്യം പകർന്നത് കാലിഗ്രാഫി വിദഗ്ദനായ അലി കൂളിമാട് ആയിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ,പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കും സമ്മാനിച്ചിരുന്നു. അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്. എളയൂർ വടക്കേപ്പുറത്ത് അഹമ്മദ് കബീർ, തസ്നിയമോൾ ദമ്പതികളുടെ മകളാണ്. ഭർത്താവ് ആമയൂർ സ്വദേശി ഇ.കെ. നിസാം. സഹോദരങ്ങൾ ഫാത്തിമ മെഹറ, ഫാത്തിമ റബ് വാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.