മനാമ: ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (പി.എം.ആർ.എഫ്) ഇൗ വർഷം നേടിയവരിൽ ബഹ്റൈനിലെ പൂർവവിദ്യാർഥിനിയും. ഏഷ്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തിയ കോഴിക്കോട് മാവൂർ സ്വദേശിനി ഫാത്തിമ റിദയാണ് ഇൗ നേട്ടം കൈവരിച്ചത്.
മികച്ച ഗവേഷണവിദ്യാർഥികൾക്ക് ലഭിക്കുന്ന െഫലോഷിപ്പാണ് പി.എം.ആർ.എഫ്. ഇപ്പോൾ മദ്രാസ് ഐ.ഐ.ടിയിൽ ബയോ-ഇൻഫോമാറ്റിക്സിൽ പിഎച്ച്.ഡി ചെയ്യുന്ന റിദ രാജ്യത്തെ ഏറ്റവും ഉയർന്ന ഫെലോഷിപ് നേടാനായതിെൻറ സന്തോഷത്തിലാണ്.
ഏഷ്യൻ സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച ഇൗ മിടുക്കി ന്യൂ മില്ലേനിയം സ്കൂളിൽനിന്നാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
തുടർന്ന് കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് ഒന്നാം റാങ്കോടെ (ഗോൾഡ് മെഡൽ) ബി.ടെക് ബിരുദം നേടി. ബഹ്റൈനിൽ എൻജിനീയറായി ജോലിചെയ്യുന്ന മുഹമ്മദ് കുട്ടി-ബബിത ദമ്പതികളുടെ മകളാണ് റിദ. സഹോദരി അമീന റെനയും സഹോദരൻ റിഷാൽ മുഹമ്മദും ഏഷ്യൻ സ്കൂൾ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.