ചെറുവത്തൂർ: ടി.വിയിൽകണ്ട് ഏറെ ഇഷ്ടപ്പെട്ട പ്രിയനടനെ കൺമുന്നിൽ കണ്ടപ്പോൾ നാരായണിയമ്മക്ക് സന്തോഷം നിയന്ത്രിക്കാനായില്ല. ഒടുവിൽ ഈ അമ്മയുടെ ഇഷ്ടം തിരിച്ചറിഞ്ഞ നടൻ വാരിപ്പുണർന്നപ്പോൾ അഭിമാനനിമിഷവുമായി. കാലിക്കടവിലെ കാക്കിരിയൻ വീട്ടിൽ നാരായണിയമ്മയെയാണ് നടൻ സുരാജ് വെഞ്ഞാറമൂട് വാരിപ്പുണർന്നത്.
ഫ്രൈഡേ ഫിലിംഹൗസിെന്റ ബാനറിൽ വിജയ് ബാബു നിർമിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് സുരാജ് കാലിക്കടവിലെത്തിയത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിലിരിക്കുന്ന നടനെ വീട്ടിനകത്തുനിന്നും നാരായണിയമ്മ കുറേനേരം നോക്കിനിന്നു. വിശ്വാസം വരാതെ വാഹനത്തിനരികിലെത്തി. അമ്മയെ പോലൊരാൾ വന്നപ്പോൾ സുരാജ് പെട്ടെന്ന് വാഹനത്തിൽനിന്ന് ഇറങ്ങി ആശ്ലേഷിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമൂടിനൊപ്പം,ബേസിൽ ജോസഫ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവരും സിനിമയിൽ വേഷമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.