ഓ​ട്ടി​സം ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ലേ​ഖ

വെല്ലുവിളികൾക്കപ്പുറം സ്നേഹം വിളമ്പി ലേഖ

കൊ​ല്ല​ങ്കോ​ട്: നാ​ഡീ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്താ​ൽ വ​ല​യു​മ്പോ​ഴും പ​ക്ഷേ, ത​ന്റെ കു​ട്ടി​ക്കൂ​ട്ട​ത്തെ ക​ണ്ടാ​ൽ ലേ​ഖ അ​തൊ​ക്കെ മ​റ​ക്കും. മ​ന​സി​ൽ സ്നേ​ഹം തു​ളു​മ്പും, സ്നേ​ഹം വി​ള​മ്പും. കു​ട്ടി​ക്കാ​ലം മു​ത​ൽ രോ​ഗ​ത്താ​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​യാ​ളാ​ണ് കൊ​ല്ല​ങ്കോ​ട് അ​രു​വ​ന്നൂ​ർ പ​റ​മ്പ് അ​രി​ക്ക​ത്തു ശ്രീ​ല​ക​ത്തി​ൻ എം.​ലേ​ഖ (34).

പ​ല​പ്പോ​ഴും ശ​രീ​രം ച​ലി​പ്പി​ക്കു​ന്ന​ത് പോ​ലും അ​ത്ര​മേ​ൽ വേ​ദ​ന നി​റ​ഞ്ഞ പ്ര​വൃ​ത്തി​യാ​ണ്. എ​ങ്കി​ലും അ​​തി​നെ​ല്ലാം അ​പ്പു​റം ഓ​ട്ടി​സം ബാ​ധി​ച്ച 17 കു​ഞ്ഞു​ങ്ങ​ൾ​ക്ക് ലേ​ഖ അ​മ്മ​യും കൂ​ട്ടു​കാ​രി​യു​മാ​ണ്. ഭ​ർ​ത്താ​വ് ജി. ​സു​ധീ​ഷും മാ​താ​പി​താ​ക്ക​ളും പി​ന്തു​ണ​യു​മാ​യെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ട്ടി​സം ബാ​ധി​ച്ച കു​രു​ന്നു​ക​ൾ​ക്ക് ക​ഥ പ​റ​യു​ന്ന അ​മ്മ​യാ​യും ക​ളി​പ്പി​ക്കു​ന്ന കൂ​ട്ടു​കാ​രി​യാ​യും ലേ​ഖ മാ​റി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ച്ച് സ്നേ​ഹി​ക്കു​മ്പോ​ൾ ത​ന്റെ രോ​ഗ​ത്തി​ന്റെ കാ​ഠി​ന്യ​വും മ​റ​ക്കു​മെ​ന്ന് ലേ​ഖ പ​റ​യു​ന്നു.

രോ​ഗി​ക​ൾ​ക്കു പു​റ​മെ അ​വ​രി​ൽ അ​നാ​ഥ​രാ​യ​വ​രും കി​ട​പ്പി​ലാ​യ​വ​രും മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​വ​രും അ​ട​ക്കം നി​ര​വ​ധി കു​ട്ടി​ക​ൾ ഇ​ന്ന് അ​വ​രു​ടെ സ്നേ​ഹം നു​ക​രു​ന്നു​ണ്ട്. സ്വ​കാ​ര്യ വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ലേ​ഖ രോ​ഗം ക​ല​ശ​ലാ​യ​തോ​ടെ അ​വ​ധി​യി​ലാ​ണ്. കൊ​ല്ല​ങ്കോ​ട് മ​ഹാ​ക​വി പി. ​സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ലേ​ക്ക് ലേ​ഖ​യെ കാ​ണാ​ൻ കു​രു​ന്നു​ക​ളു​മാ​യി അ​മ്മ​മാ​ർ എ​ത്തു​ന്ന​ത് പ​തി​വാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഒ​ന്നി​ച്ചി​രി​ക്കാ​നും പ​ര​സ്പ​രം സൗ​ഹൃ​ദം പ​ങ്കി​ടാ​നും വേ​ദി​യൊ​രു​ക്കു​ന്ന​ത് കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യി ലേ​ഖ​യും കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു. പ്ര​ഫ.​വൈ​രേ​ലി​ൽ ക​രു​ണാ​ക​ര മേ​നോ​ൻ അ​വാ​ർ​ഡി​ലൂ​ടെ ലേ​ഖ നേ​ടി​യ തു​ക ഓ​ട്ടി​സം കു​രു​ന്നു​ക​ൾ​ക്കാ​യി ന​ൽ​കി. മ​ഹാ​ക​വി പി.​സ്മാ​ര​ക ക​ലാ സാം​കാ​രി​ക കേ​ന്ദ്ര​ത്തി​ലെ ലൈ​ബ്രേ​റി​യ​ൻ സേ​തു​മാ​ധ​വ​ന്‍റെ മ​ക​ളാ​ണ് ലേ​ഖ, അ​മ്മ ഇ​ന്ദി​ര ദേ​വി.

Tags:    
News Summary - lekha palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.