മറിയം അൽ-ഷലാവി

പെണ്ണിന്‍റെ ആത്മസംഘർഷങ്ങൾ വരച്ച്​​ മറിയം അൽ-ഷംലാവി

ദമ്മാം: പെൺമയുടെ ആത്​മസംഘർഷങ്ങളും സ്വപ്​നങ്ങളും നിറംചാലിച്ചെഴുതിയ ചിത്രങ്ങളുമായി യുവചിത്രകാരിയുടെ പ്രദർശനത്തിന്​ ദമ്മാമിൽ തുടക്കം. സൊസൈറ്റി ഫോർ കൽച്ചറൽ ആൻഡ്​ ആർട്​സ്​ ഹാളിൽ ഖത്വീഫ്​ സ്വദേശിനി മറിയം അൽ-ഷംലാവിയുടെ ചിത്രപ്രദർശനമാണ്​ ആരംഭിച്ചത്​.

ഡോ. നുഹാദ്​ അൽ-ജീഷി പ്രദർശനം ഉദ്​ഘാടനം ചെയ്​തു. ജീവിതാനുഭവങ്ങളുടെ വർണങ്ങളാണ്​ മറിയത്തി​െൻറ ചിത്രങ്ങളിൽ തെളിയുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. പ്രദർശനം ഏഴു ദിവസം നീണ്ടു നിൽക്കും. ഓർമവെച്ച കാലം മുതൽ താൻ ചിത്രങ്ങൾ വരച്ചിരുന്നതായി മറിയം പറഞ്ഞു. ചെറുപ്പത്തിൽ സമ്മാനമായി കിട്ടിയിരുന്നത്​ അധികവും വർണപെൺസിലുകളായിരുന്നു. പക്ഷെ കോളജ്​ പഠന കാലത്താണ്​ ചിത്രംവര ഗൗരവമായി മാറിയതെന്നും അവർ പറഞ്ഞു.

സ്​ത്രീ മനസുകളുടെ ആത്മപ്രകാശനമാണ്​​ ചിത്രപ്രദർശനത്തിലെ പൊതുവിഷയമെന്ന്​​ മറിയം 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. സൗദിയിൽ സ്​ത്രീകൾ എല്ലാ അർഥത്തിലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. അതെസമയം അവളുടെ ആത്​മഭാവങ്ങളെ അറിയേണ്ടവർ അറിയേണ്ട രീതിയിൽ തിരിച്ചറിയാതെ പോകാറുണ്ടെന്നും അവർ പറഞ്ഞു.


അവളുടെ സങ്കടങ്ങളും സ്വപ്​നങ്ങളും ഒറ്റപ്പെടലും ഭീതിയും സ്​നേഹവും പ്രതീക്ഷകളും പ്രണയവും മോഹവുമെല്ലാം താൻ അറിഞ്ഞ ഭാവങ്ങളെ അതുപോലെ പകർത്തുകയായിരുന്നു. അക്രിലിക്കാണ്​​ ഈ ഭാവങ്ങളെ കൃത്യമായി വരഞ്ഞുവെക്കാൻ നല്ലതെന്ന്​ തോന്നിയതിനാൽ ആ മീഡിയമാണ്​ ഉപയോഗിച്ചിരിക്കുന്നത്​​. ഖത്വീഫിലെ ഒരു ക്ലിനിക്കിൽ അഡ്​മിനിസ്​ട്രേഷൻ മാനേജരായി ജോലി ചെയ്യുന്ന മറിയം അൽ-ഷലാവിക്ക്​ ജോലിയുടെ സംഘർഷങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ്​ ചിത്രംവര.

അതിന്​ പ്രത്യേക സമയമൊന്നും താൻ കണ്ടെത്താറില്ലെന്നും പലപ്പോഴും ഉറക്കത്തിൽ നിന്നുണർന്ന്​ പാതിരാത്രികളിലും ചിത്രരചനയിൽ ഏർപ്പെടാറുണ്ടെന്നും മറിയം പറഞ്ഞു. സൊസൈറ്റി ഫോർ കൽച്ചറൽ ആൻഡ്​​ ആർട്സിൽ യുവപ്രതിഭകളുടെ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്​ അവർക്ക്​ വിപുലമായ സാധ്യതകൾ തുറന്നുനൽകുമെന്ന്​ ഡയറക്​ടർ യുസുഫ്​ അൽഹർബി പറഞ്ഞു.

Tags:    
News Summary - mariyam al shamlavi photo exhibition begins in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.