വേങ്ങര: വിധവയും രോഗിയുമായ വയോധിക ഒറ്റക്കൊരു വീട്ടിൽ കുടിവെള്ളത്തിനു കേഴുന്നു. വേങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിരതാമസക്കാരിയായ പള്ളീമ എന്ന രോഗിയാണ് ആരാലും സഹായിക്കാനില്ലാതെ ദുരിതത്തിലായത്. ആൺമക്കളില്ലാത്ത ഇവർക്ക് നിത്യവൃത്തിക്ക് ഒരു മാർഗവുമില്ലാത്തതിനാൽ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകരാണ് അത്യാവശ്യത്തിനു ചികിത്സയും മരുന്നും എത്തിക്കുന്നത്.
വാർഡിലെ തന്നെ ഏറ്റവും ചെറിയ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഇവർക്ക് കുടിവെള്ളത്തിനു സ്ഥിരം സംവിധാനമില്ല എന്നതാണ് വലിയ പ്രശ്നം. കുടിവെള്ളം ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവരുടെ വീടിന്റെ തൊട്ടടുത്തു കൂടി ജലനിധിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ടെങ്കിലും ഇവർക്ക് വെള്ളം ലഭിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇവരുടെ ദൈന്യത പരിഗണിച്ച് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.