കാലടി: ആഭരണ വിപണിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന യുവസംരഭകയാണ് പ്രീതി പ്രകാശ് പറക്കാട്ട്. സ്വർണവില കുതിക്കുമ്പോൾ സാധാരണക്കാരെൻറ ആഭരണമെന്ന നിലയിൽ ഉപയോഗിക്കാവുന്ന ഒരുഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണം വിപണിയിൽ എത്തിക്കുന്ന പറക്കാട്ട് ജുവൽസിെൻറ അമരക്കാരിയാണ് പ്രീതി.
കാലടിയിലെ ഒറ്റമുറി ഷോപ്പിൽനിന്ന് സ്വദേശത്തും വിദേശത്തും നിരവധി ബ്രാഞ്ചുകളുമായി വളർന്ന പറക്കാട്ട് ജുവൽസിെൻറ വിജയത്തിനുപിന്നിൽ പ്രീതി പ്രകാശിെൻറയും ഭർത്താവ് പ്രകാശ് പറക്കാട്ടിെൻറയും കഠിനാധ്വാനമാണ്.
രണ്ട് സ്വർണക്കടകളുമായി മുന്നോട്ടുപോവുമ്പോഴാണ് എറണാകുളത്ത് നടന്ന എക്സിബിഷനിലെ തങ്കത്തിൽ പൊതിഞ്ഞ ഗണപതി വിഗ്രഹത്തിൽ പ്രീതിയുടെ കണ്ണുടക്കിയത്. ഇതേ രീതിയിൽ കുറഞ്ഞ മുതൽമുടക്കിൽ സ്വർണത്തിെൻറ അതേ ഭംഗിയും ഗുണവും നിറഞ്ഞ ആഭരണങ്ങൾ തയാറാക്കാമെന്ന് ചിന്തിച്ചതോടെ മാറ്റങ്ങൾക്ക് തുടക്കമായി. സ്വർണാഭരണങ്ങളുടെ അതേ ഫിനിഷിങ്ങോടെ പുതിയ മോഡലിലുള്ള ആഭരണങ്ങൾ സാധാരണക്കാർക്കും ലഭ്യമാവണമെന്ന ആശയത്തിനാണ് മുൻതൂക്കം നൽകുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നിക്കൽ, േക്രാമിയം എന്നിവ ഒഴിവാക്കി സ്വന്തം ഫാക്ടറികളിലാണ് ഗുണമേന്മയുള്ള ആഭരണങ്ങൾ നിർമിക്കുന്നെതന്ന് ഈ യുവസംരഭക പറയുന്നു. റോൾഡ് ഗോൾഡ് സർവസാധാരണമായിരുന്ന കാലഘട്ടത്തിലാണ് ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുമായി പറക്കാട്ട് രംഗപ്രവേശനം ചെയ്തത്. രണ്ടുവർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ എക്സിബിഷനുകളിലൂടെയാണ് ആദ്യഘട്ടം ആഭരണങ്ങൾ വിപണിയിലെത്തിച്ചത്. മികച്ച പ്രതികരണം ലഭിച്ചതോടെ എറണാകുളം എം.ജി റോഡിൽ ആദ്യഷോപ് ആരംഭിച്ചു. പിന്നീടങ്ങോട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലാപുരം, ബംഗളൂരു, തിരുനെൽവേലി. ഈറോഡ്, മധുര എന്നീ നഗരങ്ങളിലും ദുബൈ, മസ്കത്ത്, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അബൂദബി, മലേഷ്യ എന്നീ വിദേശ കേന്ദ്രങ്ങളിലുമായി 100 ഓളം ഷോറൂമുകളുമായി പറക്കാട്ട് ജുവൽസ് വളരുകയായിരുന്നു.
പരമ്പരാഗത കേരള ഡിസൈനുകൾക്കൊപ്പം വിദേശ ഡിസൈനുകളും മോഡേൺ ട്രഡീഷനൽ മിക്സ് ഡിസൈനുകളും സാധാരണക്കാർക്കൊപ്പം സമ്പന്നർക്കിടയിലും പറക്കാട്ടിനെ ജനപ്രിയമാക്കുന്നു.
പറക്കാട്ടിെൻറ ഇക്കോണമിക് കളക്ഷനിൽ ഒരു വർഷ ഗ്യാരൻറിയോടെയാണ് ആഭരണങ്ങൾ വിൽക്കുന്നത്. ഈശ്വരവിഗ്രഹങ്ങൾ അടങ്ങിയ ഡിവിസ്റ്റി ബ്രാൻഡും പറക്കാട്ടിെൻറ പ്രത്യേകതയാണ്.
മൂന്നാറിൽ വിനോദവും പുനരുജ്ജീവനവും ലക്ഷ്യമാക്കി എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി നിർമിച്ച പറക്കാട്ട് നേച്വർ ബൊട്ടീക് റിസോർട്ടിെൻറ ഉടമ കൂടിയാണ് പ്രീതി. ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നീലീശ്വരം പള്ളുപേട്ട പാലത്തിന് സമീപം പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ അയൽവാസികളായ പാവപ്പെട്ട അച്ഛനമ്മമാർക്ക് പെൻഷൻ ഏർപ്പാടാക്കുകയാണ് ഈ ദമ്പതികൾ ചെയ്തത്. വിദ്യാർഥികൾ കൂടിയായ മക്കൾ അഭിജിത്, അഭിഷേക് എന്നിവരും ബിസിനസ് രംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.