റഹീന

സുസ്ഥിരതക്ക് റഹീനയുടെ 'ആപ്പ്'

ന​​മു​​ക്കു​​ചു​​റ്റം ദി​​നം​​പ്ര​​തി കു​​മി​​ഞ്ഞു​​കൂ​​ടു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലും പ്ലാ​​സ്റ്റി​​ക്​ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളാ​​ണ്. പ്ലാ​​സ്റ്റി​​ക്​ പു​​ന​​രു​​പ​​യോ​​ഗി​​ക്കു​​ക​​യെ​​ന്ന​​ത്​ മാ​​ലി​​ന്യ​​മു​​ക്​​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ്ര​​ധാ​​ന​​മാ​​ണ്. സ​​ർ​​ക്കാ​​റു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളു​​മെ​​ല്ലാം പ്ലാ​​സ്റ്റി​​ക്​ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ പു​​ന​​രു​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന്​ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്നു​​മു​​ണ്ട്. വ്യ​​ക്​​​തി​​ക​​ൾ​​ക്കും പ്ലാ​​സ്റ്റി​​ക്​ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ ക്രി​​യാ​​ത്​​​മ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യും. പ്ലാ​​സ്റ്റി​​ക് ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ളെ ക്രി​​യേ​​റ്റീ​​വാ​​യി പു​​ന​​ർ നി​​ർ​​മ്മി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​ന് പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കു​​ക​​യാ​​ണ് മ​​ല​​പ്പു​​റം വ​​ളാ​​ഞ്ചേ​​രി സ്വ​​ദേ​​ശി​​നി​​യാ​​യ പ്ര​​വാ​​സി ടി.​​കെ റ​​ഹീ​​ന. യു.​​എ.​​ഇ​​യി​​ൽ നി​​ന്നു​​കൊ​​ണ്ട്​ ഈ ​​ആ​​ശ​​യം രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത​​തി​​ന് റ​​ഹീ​​ന​​യെ തേ​​ടി​​യെ​​ത്തി​​യ​​ത് മാ​​ലി​​ന്യ സം​​സ്ക​​ര​​ണ സം​​വി​​ധാ​​ന​​മാ​​യ ‘ബീ​​അ’​​യു​​ടെ 2023ലെ ​​ഫ്യൂ​​ച്ച​​ർ പ​​യ​​നി​​യ​​ർ അ​​വാ​​ർ​​ഡാ​​ണ്.

‘സ്​​​ക്ലീ​​ൻ’ എ​​ന്ന ഒ​​രു ആ​​പ്പ്​ രൂ​​പ​​പ്പെ​​ടു​​ത്തി എ​​ന്ന​​തി​​ലു​​പ​​രി അ​​തി​​ലു​​ള്ള​​ട​​ക്കം ചെ​​യ്ത ആ​​ശ​​യ​​മാ​​ണ് ഏ​​റെ പ്ര​​സ​​ക്ത​​മാ​​യ​​ത്. ‘സ്കാ​​ൻ ആ​​ൻ​​ഡ്​ ക്ലീ​​ൻ’ എ​​ന്ന ത​​ത്ത്വം വ​​ഴി​​യാ​​ണ് ഈ ​​ആ​​പ്പ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഏ​​തൊ​​രു പ്ലാ​​സ്റ്റി​​ക്​ ഉ​​ൽ​​പ​​ന്ന​​ത്തി​​ന്‍റെ​​യും ക്യു.​​ആ​​ർ കോ​​ഡ് സ്കാ​​ൻ ചെ​​യ്യു​​മ്പോ​​ൾ, ഏ​​തെ​​ല്ലാം വി​​ധ​​ത്തി​​ൽ അ​​ത്​ പു​​ന​​ർ​​നി​​ർ​​മ്മി​​ച്ച് രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്തെ​​ടു​​ക്കാ​​മെ​​ന്ന് വി​​ശ​​ദ​​മാ​​യ വീ​​ഡി​​യോ, ഫോ​​ട്ടോ​​ഗ്രാ​​ഫി, ഡി​​സ്ക്രി​​പ്ഷ​​ൻ എ​​ന്നി​​വ​​യു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ഈ ​​ആ​​പ്പ് കാ​​ണി​​ച്ചു​​കൊ​​ടു​​ക്കും. നാം ​​സ്കാ​​ൻ ചെ​​യ്യു​​ന്ന പ്രോ​​ഡ​​ക്റ്റി​​ന്റെ വി​​വ​​ര​​ങ്ങ​​ൾ ‘സ്ലീ​​നി’​​ലേ​​ക്ക് റീ​​ഡ​​യ​​റ​​ക്റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് വ​​ഴി​​യാ​​ണ് ഇ​​ത് സാ​​ധ്യ​​മാ​​കു​​ന്ന​​ത്.

‘എ​​കോ​​സ്​​​റ്റേ​​ഷ​​ൻ’ എ​​ന്ന മ​​റ്റൊ​​രു ആ​​പ്പ്​ വ​​ഴി മ​​ക​​ൾ ഷ​​മ്മ ഫാ​​ത്തി​​മ​​ക്കും 2019ൽ ‘​​ബീ​​അ’​​യു​​ടെ ഫ്യൂ​​ച്ച​​ർ ഓ​​ഫ് സ​​സ്‌​​റ്റൈ​​ന​​ബി​​ലി​​റ്റി ഇ​​ൻ യു.​​എ.​​ഇ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചി​​രു​​ന്നു. യൂ​​ട്യൂ​​ബി​​ൽ നി​​ന്നും സ്വ​​ത​​ന്ത്ര​​മാ​​യി കോ​​ഡി​​ങ്ങും സോ​​ഫ്റ്റ്‌​​വെ​​യ​​ർ യൂ​​സേ​​ജും പ​​ഠി​​ച്ചെ​​ടു​​ത്താ​​ണ് ഇ​​രു​​വ​​രും സ്വ​​ന്ത​​മാ​​യി ഈ ​​ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത​​ത്. സ​​സ്‌​​റ്റൈ​​ന​​ബി​​ലി​​റ്റി ചാ​​മ്പ്യ​​ൻ​​സി​​നെ ലോ​​ക​​ത്തി​​ന് പ്ര​​ദാ​​നം ചെ​​യ്യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ‘ബീ​​അ’ സം​​ഘ​​ടി​​പ്പി​​ച്ച ഗ്ലോ​​ബ​​ൽ അ​​വാ​​ർ​​ഡ് സു​​പ്രീം​​കൗ​​ൺ​​സി​​ൽ അം​​ഗ​​വും ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​കാ​​രി​​യു​​മാ​​യ ശൈ​​ഖ്​ സു​​ൽ​​ത്താ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ ഖാ​​സി​​മി​​യു​​ടെ മ​​ക​​ൾ ശൈ​​ഖ ബു​​ദൂ​​റാ​​ണ് റ​​ഹീ​​ന​​ക്ക്​ സ​​മ്മാ​​നി​​ച്ച​​ത്. ഷാ​​ർ​​ജ ഇ​​ന്ത്യ ഇ​​ന്റ​​ർ​​നാ​​ഷ​​ണ​​ൽ സ്കൂ​​ളി​​ൽ 12 വ​​ർ​​ഷ​​മാ​​യി അ​​ധ്യാ​​പി​​ക​​യാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച് വ​​രി​​ക​​യാ​​ണ് റ​​ഹീ​​ന. മ​​ക​​ൾ ഷ​​മ്മ ഫാ​​ത്തി​​മ എ​​ൻ​​ജി​​നീ​​യ​​റി​​ങ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. ഷി​​മ ഫാ​​ത്തി​​മ, ഷെ​​ല്ല ഫാ​​ത്തി​​മ എ​​ന്നി​​വ​​രാ​​ണ് മ​​റ്റു മ​​ക്ക​​ൾ. ഭ​​ർ​​ത്താ​​വ്: നൂ​​ർ മു​​ഹ​​മ്മ​​ദ് ശ​​രീ​​ഫ്. ലോ​​കം പാ​​രി​​സ്ഥി​​തി മൂ​​ല്യ​​ങ്ങ​​ളെ മു​​റു​​കെ പി​​ടി​​ക്കു​​മ്പോ​​ൾ ഇ​​ത്ത​​ര​​ത്തി​​ലൊ​​രു ആ​​ഗോ​​ള​​ത​​ല സു​​സ്ഥി​​ര വി​​ക​​സ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​കാ​​നാ​​യ​​തി​​ന്റെ നി​​ർ​​വൃ​​ത​​യി​​ലാ​​ണ് ഈ ​​കു​​ടും​​ബ​​മി​​പ്പോ​​ൾ.

Tags:    
News Summary - Rahena's 'app' for sustainability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.