പുളിയറക്കോണത്ത് കരമനയാറിന്റെ കരകൾ വൃത്തിയാക്കാൻ സ്വിറ്റ്സർലൻഡിൽനിന്നുള്ള നർത്തകിമാർ ഒന്നിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ ബുധനാഴ്ച രാവിലെ എട്ടുമുതലാണ് കരമനയാറിന്റെ കരകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഗീതഗോവിന്ദം ചിത്രീകരണത്തിനായി സ്വിറ്റ്സർലൻഡിൽനിന്ന് കേരളത്തിലെത്തിയ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും ഇവരുടെ ശിഷ്യരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കരമനയാറിന്റെ വിവിധ ഭാഗങ്ങൾക്ക് ഓരോ സൗന്ദര്യമാണ്. ഈ സൗന്ദര്യത്തെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഇല്ലായ്മ ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം.
പുളിയറക്കോണത്തെ കരമനയാർ ഒഴുകുന്ന രണ്ട് കിലോമീറ്ററോളം ഭാഗമാണ് ഇവർ ബുധനാഴ്ച ശുചീകരിക്കുന്നത്. രാവിലെ എട്ടു മുതൽ 11 വരെ നാല് മണിക്കൂറാണ് ശുചീകരണം.
വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹനൻ പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങളെ തദ്ദേശീയർ ഏറ്റെടുക്കുമെന്നും ആറിന്റെ ഭാവി ഭദ്രമായി തുടരുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.