ദുബൈ: സ്ത്രീകൾ നാളത്തെ സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ ശക്തികേന്ദ്രങ്ങളാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് വനിതദിന സന്ദേശത്തിൽ പറഞ്ഞു. അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ നിലയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ലോകത്തിലെ ഏതൊരു സ്ഥാപനവും രാജ്യവും പിന്തള്ളപ്പെട്ടേക്കാം.
ഇന്നത്തെ സ്ത്രീകള്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരും വീടുകള്ക്കപ്പുറമുള്ള അവസരങ്ങള്‍ തേടാന്‍ സജീവമായി ശ്രമിക്കുന്നവരുമാണ്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുരുഷന്മാര്ക്കൊപ്പം അവര്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു. കോളജ് ബിരുദമുള്ള സ്ത്രീകളുടെ അനുപാതം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളുടേത് 40 ശതമാനവും പുരുഷന്മാരുടേത് 32 ശതമാനവുമാണ്.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതദിനത്തിന്റെ പ്രമേയം ‘തുല്യതയെ ചേര്‍ത്തുപിടിക്കുക’ എന്നതാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളും സ്ഥാപനങ്ങളും സ്ത്രീകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന വഴികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും അവരുടെ മൂല്യം തിരിച്ചറിയുന്നതിന് മുൻകൈയെടുക്കനും ഈ ചുവടുവെപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി സ്ത്രീകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും അലീഷ മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.