രാജ്യത്ത് പിടിമുറുക്കുന്ന ഫാഷിസത്തെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യുന്ന പുതിയ നോവലിെൻറ പണിപ്പുരയിലാണ് കായംകുളം കറ്റാനത്തുകാരി ശാരദ. വടക്കേ ഇന്ത്യൻ പശ്ചാത്തലത്തിലാണ് എഴുത്ത്. വിധി സമ്മാനിച്ച വൈകല്യത്തെ അതിജീവിച്ച പോരാട്ട പാരമ്പര്യമാണ് ഇൗ വീട്ടമ്മയെ വേറിട്ടുനിർത്തുന്നത്. ‘സെറിബ്രൽ പാൾസി’ ബാധിച്ച തന്നെ വൈദ്യശാസ്ത്രം ഭിന്നശേഷിക്കാരിയെന്ന് വിധിച്ചെങ്കിലും പകച്ചുനിൽക്കാൻ ശാരദ തയാറായില്ല.
കവയിത്രി, നോവലിസ്റ്റ്, കഥാകൃത്ത്, കർഷക, അധ്യാപിക, സാംസ്കാരിക പ്രവർത്തക തുടങ്ങി ഇടപെടുന്ന മേഖലകളിൽ എല്ലാം അടയാളപ്പെടുത്തലുകൾ സൃഷ്ടിച്ചാണ് മുന്നോട്ടുള്ള യാത്ര. കറ്റാനം കൊട്ടാരത്തിൽ ‘സ്യമന്തക’ത്തിൽ വാസുദേവൻപിള്ളയുടെ മകളായ ശാരദക്ക് പങ്കുവെക്കാനുള്ളത് അതിജീവനത്തിെൻറ കഥയാണ്. മാതാവ് രത്നമ്മയുടെ പിന്തുണയാണ് ൈവകല്യത്തെ മറികടക്കാൻ മകൾക്ക് കരുത്ത് പകർന്നുനൽകിയത്. കറ്റാനം പോപ്പ് പയസ് സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. കറ്റാനത്തെ പള്ളിവക പാരലൽ കോളജിലായിരുന്നു പ്രീഡിഗ്രി. പന്തളം എൻ.എസ്.എസ് കോളജിലേക്കുള്ള ഉപരിപഠന യാത്രയാണ് ശാരദയുടെ വളർച്ചക്ക് കരുത്തായത്. ധനതത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയാണ് കോളജിനോട് വിട പറഞ്ഞത്. വിവാഹശേഷം ഭർത്താവ് പ്രസന്നചന്ദ്രനുമൊത്ത് ഗുജറാത്തിലെത്തിയത് വഴിത്തിരിവായി.
1992 കാലത്ത് അവിടെ അധ്യാപികയായി. സന്യാസിവര്യനായ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ ശൂലങ്ങളുമായി ‘ബാബരി മസ്ജിദ്’ പൊളിക്കാൻ പോകുന്ന കാഴ്ച ശാരദയെ ഫാഷിസ്റ്റ് വിരുദ്ധ പോരാളിയാക്കി മാറ്റി. ‘ആയുധങ്ങളുമായി രാമനെ രക്ഷിക്കാൻ പോകുന്ന കർസേവകരുടെ യാത്ര’ ഇന്നും അവരുടെ മനസ്സിലെ നൊമ്പരമുള്ള ഒാർമയാണ്. ആത്മാംശമുള്ള നോവലായ ‘ദക്ഷിണ’യിൽ ഇൗ കറുത്ത സംഭവം പ്രതിപാദിക്കുന്നു.
ബാലകഥകളും കവിതകളും എഴുതിയാണ് സാഹിത്യ ലോകത്തേക്ക് കടന്നത്. ‘പരിവർത്തനം’ കവിത സമാഹാരം ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഇതിന് ഭിന്നശേഷി എഴുത്തുകാരുടെ പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. കായംകുളം മുൻസിഫ് കോടതി ജീവനക്കാരിയായ ശാരദ മൂന്ന് കവിത സമാഹാരവും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ സജീവമാണ്. സിനിമ സംവിധായകനായ സുഹൃത്ത് അനിൽ വി. നാഗേന്ദ്രെൻറ പിന്തുണ എഴുത്തുവഴിയിലെ സജീവതക്ക് പ്രേരണയായി.
പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി, വനിത സാഹിതി വൈസ് പ്രസിഡൻറ്, മഹിള അസോസിയേഷൻ മേഖല സെക്രട്ടറി എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമാണ് ഇൗ 52കാരി. എൻജിനീയറിങ് ബിരുദധാരിയായ മകൻ അഖിലിെൻറ പിന്തുണയും ശാരദയുടെ ജീവിതത്തിന് കൂടുതൽ പ്രതീക്ഷകൾ പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.