ചുള്ളിക്കാടിന് ഒരു പിറന്നാള്‍ കൂടി..

മലയാളത്തിന്‍െറ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് അമ്പത്തിയാറ് വയസ് പൂര്‍ത്തിയായിരിക്കുന്നു. കാവ്യാത്മകത പേറുന്ന  ഘന ഗംഭീരമായ സ്വരവും കരളറകളിലെ കറ പുരളാത്ത കവിത്വവും കൊണ്ട് മലയാളിയുടെ നെഞ്ചറകളില്‍ കുടിയേറിയ പേരാണ് ചുള്ളിക്കാടിന്‍െറത്.  ഈ എഴുത്തുകാരന്‍െറ രചനകള്‍ പുറന്തോട് പൊട്ടിച്ച് പുറത്തുവന്നു എന്നതിനൊപ്പം മറ്റുള്ളവരുടെ ഹൃദയങ്ങള്‍ തുരന്നു കടന്നുചെന്നു എന്നതും പ്രത്യേകതയായി. ‘സന്ദര്‍ശനം’ പോലുള്ള ആ കവിതകള്‍. അവ മലയാള കവിതയുടെ ചരിത്രമാണ്. 
1957 ജൂലൈ 30 നാണ് പറവൂരില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പിറന്നത്.എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍നിന്നും ബിരുദം നേടി.അടിയന്തിരാവസ്ഥക്കാലത്ത് ജനകീയ സാംസ്കാരിക വേദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. വസന്തത്തിന്‍െറ ഇടിമുഴക്കത്തിന് എഴുത്തുകാര്‍ കാതോര്‍ത്ത കാലമായിരുന്നല്ളോ അത്.  ഇതിനുശേഷം പത്രപ്രവര്‍ത്തകന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അഭിനേതാവ് അങ്ങനെ ജീവിതത്തിന്‍െറ പല തലങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ഭാര്യ കവയത്രിയായ വിജയലക്ഷ്മി. മകന്‍ അപ്പു. 1980 ല്‍ പുറത്തിറങ്ങിയ ‘പതിനെട്ട് കവിതകള്‍’, 1982 ല്‍ അമാവാസി, 1987 ല്‍ ‘ഗസല്‍’ 1994 ല്‍ ‘മാനസാന്തരം’,1998 ല്‍ ‘ഡ്രാക്കള’ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍െറ പ്രധാന കൃതികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT