പ്രൊഫ.എരുമേലി പരമേശ്വരന്‍പിള്ള അന്തരിച്ചു.

പ്രമുഖ എഴുത്തുകാരനും  അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എരുമേലി പരമേശ്വരന്‍പിള്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്് ശനിയാഴ്ച രാത്രി 12 ന് മാവേലിക്കരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു നിര്യാണം. അദ്ദേഹത്തിന് 81 വയസായിരുന്നു. 1932  ഡിസംബര്‍ 12ന് കോട്ടയം ജില്ലയിലെ എരുമേലിയിലായിരുന്നു പരമേശ്വവരപിള്ള ജനിച്ചത്. പിതാവ്: വേലം പറമ്പില്‍ കൃഷ്ണപിള്ള. മാതാവ് ലക്ഷ്മിക്കുട്ടിയമ്മ.   മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കോട്ടയം ബിഎഡ് സെന്‍്ററിന്‍്റെ ആദ്യ പ്രിന്‍സിപ്പല്‍ എരുമേലി പരമേശ്വരന്‍ പിള്ളയായിരുന്നു. വൈജ്ഞാനിക സാഹിത്യം ഉള്‍പ്പെടെ വിവിധമേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.