ബഹ്റൈൻ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യപുരസ്കാരത്തിന് എൻ.എസ്. മാധവൻ അർഹനായി. മലയാള നോവൽ, ചെറുകഥ സാഹിത്യത്തി ന് അദ്ദേഹം നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. എം. മുകുന്ദൻ ചെയർമാനും കെ.എസ്. രവികുമാർ, പി.വി. രാധാകൃഷ്ണ പിള്ള എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഇൗ മാസം 16ന് വൈകുന്നേരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി കെ.ജി. ശങ്കരപിള്ള പുരസ്കാരദാനം നിർവഹിക്കും.
1970ൽ എഴുതിയ ശിശു എന്ന ചെറുകഥയാണ് മലയാള സാഹിത്യ ലോകത്ത് എൻ.എസ്. മാധവനെ ശ്രദ്ധേയനാക്കിയത്. ഹിഗ്വിറ്റ, തിരുത്ത്, നിലവിളി, നാലാം ലോകം, മുയൽ വേട്ട, വൻമരങ്ങൾ വീഴുമ്പോൾ തുടങ്ങിയവ അദ്ദേഹത്തിെൻറ ചില പ്രധാന കൃതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.