ബോസ്റ്റൺ: അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേ ക്രിസ്മസ് സേന്ദശവുമായി അമ്മ ഗ്രേസ് ഹോൾ ഹെമിങ്വേക്കെഴുതിയ കത്ത് ലേലത്തിന്. ഹെമിങ്വേയുടെ ഒപ്പോടു കൂടിയ കത്ത് 2500 ഡോളറിനാണ് ലേലത്തിന് വെക്കുന്നത്.
ഫ്ലോറിഡയിലെ കീ വെസ്റ്റിൽനിന്ന് 1938 ഡിസംബർ 22നാണ് ഹെമിങ്വേ അമ്മക്ക് കത്തെഴുതിയത്. ‘‘എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ. നിങ്ങളുടെ സമ്മാനം ഇവിടെ ലഭിച്ചു. ക്രിസ്മസ് ദിവസം അത് തുറക്കാനിരിക്കയാണ് ഞങ്ങൾ’’ എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
സഹോദരനെയും സഹോദരിമാരെയും പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ആശംസ നേർന്നത്. ഹെമിങ്വേ സ്വന്തം കൈപ്പടയിൽ എഴുതിയ അഡ്രസുള്ള കവർ സഹിതമാണ് ആർ.ആർ ഒാക്ഷൻ സെൻറർ കത്ത് ലേലത്തിനു വെക്കുന്നത്. വർഷങ്ങൾക്കു ശേഷം പിതാവിെൻറ ആത്മഹത്യക്ക് അമ്മയെ കുറ്റപ്പെടുത്തിയ ഹെമിങ്വേ അവരിൽ നിന്നകന്നു. 1951ൽ അമ്മയുടെ മരണാനന്തരചടങ്ങിലും അദ്ദേഹം പെങ്കടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.