വെള്ളൂർ (കോട്ടയം): നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുധാകർ മംഗളോദയം (72) അന്തരിച്ചു. മറവിരോഗത്തെത്തുടർന്ന് ഏറെ നാളായി വൈക്കത്തിനടുത്ത് വെള്ളൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. നാടകകൃത്ത് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
ആഴ്ചപ്പതിപ്പുകളിലൂടെയാണ് സാധാരണ വായനക്കാർക്ക് പ്രിയങ്കരനായത്. മുപ്പതിലേറെ നോവലുകൾ രചിച്ചു. നിരവധി േനാവലുകൾ പുസ്തകങ്ങളായും സിനിമകളായും പുറത്തിറങ്ങി. പി. പത്മരാജെൻറ ‘കരിയിലക്കാറ്റുപോലെ’, 1985ൽ പുറത്തിറങ്ങിയ ‘വസന്തസേന’ ചലച്ചിത്രങ്ങൾക്ക് കഥയും ‘നന്ദിനി ഓപ്പോൾ’, ‘ഞാൻ ഏകനാണ്’ സിനിമകൾക്ക് തിരക്കഥയും എഴുതി.
പാദസരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീലനിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ്, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, അൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ. മരുമകൻ: ശ്രീജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.