ചിത്രീകരണം-

സ​ലീം റ​ഹ്​​മാ​ൻ

കാ​ര്‍ണി​വ​ല്‍ ന​ഗ​രി​യി​ല്‍

ജാ​ലം

കു​ന്നു ക​യ​റു​ന്ന​തി​നി​ട​യി​ൽ നാ​ലി​ട​ത്തു റോ​ബ​ർ​ട്ട​ച്ച​ൻ കി​ത​ച്ചു​നി​ന്നു. ദേ​വ​ദാ​രു​വി​ന്റെ ചി​ല്ല​ക​ൾ​ക്കി​ട​യി​ലൂ​ടെ പ​തി​നൊ​ന്നു​മ​ണി​യു​ടെ വെ​യി​ൽ വാ​ടി​വീ​ണു. കാ​റ്റ്, അ​ച്ച​ന്റെ ളോ​ഹ​യി​ലെ ക​ടും​കെ​ട്ടി​ൽ കു​ടു​ങ്ങി. കു​ന്നി​ൻ​ച​രു​വി​ൽ മ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ നാ​ലു​ത​വ​ണ​യും നി​ശ്ച​ല​ചി​ത്ര​മാ​യി.

പ്ര​ഭാ​ത​ന​ട​ത്തം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്നു, അ​ച്ച​ൻ. പ​തി​വി​ല്ലാ​ത്ത​താ​ണ്, ക്ഷീ​ണം. അ​ദ്ദേ​ഹം, കു​ന്നു​കോ​ട്ട​യി​ലെ വി​കാ​രി​യാ​യി സ്ഥാ​ന​മേ​റ്റി​ട്ട് ദി​വ​സ​ങ്ങ​ളെ ആ​യി​ട്ടു​ള്ളൂ. അ​യ്യാ​യി​രം കു​ടും​ബ​ങ്ങ​ളു​ള്ള ഇ​ട​വ​ക​യി​ൽ​നി​ന്നും അ​മ്പ​ത്തി​യൊ​ന്ന് കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മു​ള്ള പ​ഴ​ഞ്ച​ൻ പ​ള്ളി​യി​ലേ​ക്ക് മാ​റ്റം ചോ​ദി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു.

സ​ഭ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു അ​നു​ഗ്ര​ഹ​മാ​യി. കാ​ര​ണം, വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​ത്ത പ​ള്ളി​യി​ൽ ദൈ​വ​വി​ളി ഒ​ടു​ക്കാ​ൻ ഒ​രു​വി​ധ​പ്പെ​ട്ട അ​ച്ച​ന്മാ​രാ​രും ത​യാ​റ​ല്ലാ​യി​രു​ന്നു. എ​ന്നാ​ലോ, വി​ശ്വ​സ്ത​ത​യോ​ടെ ഏ​ൽ​പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​നി​ന്നു ഒ​രു​കാ​ര​ണ​വ​ശാ​ലും തി​രി​ഞ്ഞു ന​ട​ക്ക​രു​തെ​ന്നു സ​ഭാ​നേ​തൃ​ത്വം റോ​ബ​ർ​ട്ട​ച്ച​നെ ശ​ട്ടം​കെ​ട്ടി. ബ​ഹ​ള​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന അ​ച്ച​നാ​ക​ട്ടെ ഇ​തി​ലും വ​ലി​യൊ​രു അ​വ​സ​രം വീ​ണു​കി​ട്ടാ​നി​ല്ലെ​ന്നു മ​ന​സ്സു​കൊ​ണ്ട് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു… തി​രു​വ​സ്ത്ര​ങ്ങ​ള​ട​ങ്ങി​യ തോ​ൾ​സ​ഞ്ചി​ക്കൊ​പ്പം അ​പ്പ​ന്റെ ഓ​ർ​മ​ക്കാ​യി സൂ​ക്ഷി​ച്ചു​പോ​രു​ന്ന ട്ര​ങ്കു​പെ​ട്ടി​യും കൂ​ടെ ക​രു​തി. ട്രെ​യി​നി​ലും ബ​സി​ലു​മാ​യി കു​ന്നു​കോ​ട്ട​യി​ലെ​ത്തു​മ്പോ​ൾ സ​മ​യം സ​ന്ധ്യ​മ​യ​ങ്ങി. കു​രി​ശ​ടി​യി​ൽ ഒ​രു മ​നു​ഷ്യ​ൻ കാ​ത്തു​നി​ൽ​പു​ണ്ടാ​യി​രു​ന്നു. ശി​മ​യോ​നെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​യാ​ൾ ടോ​ർ​ച്ചു​വെ​ട്ടം നീ​ട്ടി. മ​ഷി​ത്ത​ണ്ടു​ക​ൾ മാ​യ്ച്ചു​ക​ള​ഞ്ഞ ന​ട​വ​ഴി​ക​ൾ തെ​ളി​ഞ്ഞു​വ​ന്നു.

ഒ​തു​ക്കു​ക​ല്ലു​ക​ൾ ക​യ​റി പ​ള്ളി​മു​റ്റ​ത്തെ​ത്തു​മ്പോ​ഴേ​ക്കും ടോ​ർ​ച്ചി​ന്റെ ആ​യു​സ്സൊ​ടു​ങ്ങി. കാ​ർ​മേ​ഘ​ക്കാ​ടു​ക​ളെ ചു​മ​ക്കു​ന്ന മ​ണി​മാ​ളി​ക​യു​ടെ പ​ടി​ക്കെ​ട്ടി​ൽ ചെ​ന്നി​രു​ന്ന് ശി​മ​യോ​ൻ ദോ​ശ​പ്പൊ​തി​യ​ഴി​ച്ചു. പു​ളി​മ​ണ​മു​ള്ള ദോ​ശ​ക്കും ച​മ്മ​ന്തി​ക്കു​മൊ​പ്പം വി​ള​മ്പി​യ ക​ഥ​ക​ളും ആ ​രാ​ത്രി​ക്കു അ​നു​യോ​ജ്യ​മാ​യി തോ​ന്നി. സ​ങ്കീ​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കു​ടു​സ്സു​മു​റി​യി​ലേ​ക്കു ശി​മ​യോ​നെ​യും അ​ച്ച​ൻ ഉ​റ​ങ്ങാ​ൻ ക്ഷ​ണി​ച്ചു. വേ​ണ്ടെ​ന്നു കൈ​യാം​ഗ്യം കാ​ണി​ച്ച് അ​യാ​ൾ പ​ള്ളി​മു​റ്റ​ത്തെ ഇ​രു​ട്ടി​ലേ​ക്ക് മാ​ഞ്ഞു​പോ​യി. മ​ണി​മാ​ളി​ക​യു​ടെ കി​ളി​വാ​തി​ലി​ൽ പി​ടി​പ്പി​ച്ചി​ട്ടു​ള്ള കോ​ളാ​മ്പി​യു​ടെ മു​ഴ​ക്ക​ത്തി​നൊ​പ്പം നേ​രം വെ​ളു​ത്തു​വ​രി​ക​യാ​യി​രു​ന്നു...

പ്ര​ഭാ​ത​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ണ​ർ​വോ​ടെ അ​ൾ​ത്താ​ര​യി​ലെ​ത്തി​യ അ​ച്ച​ന്‍ മ​ദ്ബ​ഹ​യി​ൽ കൈ​യൂ​ന്നി ഒ​രു നി​മി​ഷം ക​ണ്ണ​ട​ച്ചു​നി​ന്നു. ശൂ​ന്യ​മാ​യ പ​ള്ളി​യ​ക​ത്തി​ന്റെ ഇ​രു​പ​ള്ള​ക​ളി​ലെ​യും ജ​നാ​ല​പ്പ​ടി​ക​ളി​ൽ കു​റു​കി​ക്കൊ​ണ്ടി​രു​ന്ന പ്രാ​വു​ക​ൾ പൊ​ടു​ന്ന​നെ നി​ശ്ശ​ബ്ദ​രാ​യി അ​ച്ച​നി​ലേ​ക്കു ശ്ര​ദ്ധ​തി​രി​ച്ചു. തെ​ല്ലു പ​ത​റി​യെ​ങ്കി​ലും, ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് അ​ദ്ദേ​ഹം പി​താ​വി​നും പു​ത്ര​നും വ​ര​ച്ച് കു​ർ​ബാ​ന ആ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ലെ കൗ​തു​കം ഒ​ടു​ക്കംവ​രെ നി​ല​നി​ർ​ത്താ​ൻ പ്രാ​വു​ക​ൾ​ക്കാ​യി​ല്ല. അ​വ​ർ പ​ഴ​യ​പ​ടി സ്വ​ന്തം കാ​ര്യ​ത്തി​ലേ​ക്ക് കൊ​ക്കു​ക​ളും ചി​റ​കു​ക​ളും വി​ട​ർ​ത്തി…

വെ​ളി​ച്ചം ന​ല്ല​പോ​ലെ വീ​ണു​തു​ട​ങ്ങി​യി​രു​ന്നു. ശി​മ​യോ​നെ പ്ര​തീ​ക്ഷി​ച്ചു സ​ങ്കീ​ർ​ത്തി​യി​ൽ​ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു, അ​ച്ച​ൻ. പെ​ട്ടെ​ന്നാ​ണ് ബോ​ധോ​ദ​യം ഉ​ണ്ടാ​യ​ത്. ധൃ​തി​യി​ൽ മു​റി​യി​ലേ​ക്കു ക​ട​ന്നു. അ​പ്പ​ന്റെ ട്ര​ങ്കു​പെ​ട്ടി​യെ​ടു​ത്ത് ക​ട്ടി​ൽ​പ്പ​ടി​യി​ൽ​വെ​ച്ച് തു​റ​ന്നു​നോ​ക്കി. കു​ന്തി​രി​ക്കം ഉ​രു​ക്കി​യു​ണ്ടാ​ക്കി​യ മൂ​ന്ന് ആ​ൾ​രൂ​പ​ങ്ങ​ളി​ൽ ഒ​രെ​ണ്ണം കാ​ണാ​നി​ല്ല.

അ​പ്പ​ന്റൊ​രു കാ​ര്യം! പെ​ട്ടി അ​മ​ർ​ത്തി​യ​ട​ക്കു​മ്പോ​ൾ അ​ച്ച​ന്റെ ചു​ണ്ടി​ൽ പൈ​ത​ൽ​ച്ചി​രി​യു​ണ​ർ​ന്നു. ആ ​ദി​വ​സം അ​ങ്ങ​നെ​യ​ങ്ങു ക​ട​ന്നു​പോ​യി. പി​റ്റേ​ന്ന് മു​ത​ൽ വീ​ടു​ക​ൾ വെ​ഞ്ചി​രി​ക്കാ​ൻ ഇ​റ​ങ്ങി. ദി​വ​സേ​ന പ​ത്തു വീ​ടെ​ന്ന ക​ണ​ക്കി​ൽ അ​മ്പ​തു വീ​ടു​ക​ളി​ൽ ആ​നാം​വെ​ള്ളം ത​ളി​ച്ച് വി​ശു​ദ്ധ​മാ​ക്കി. അ​വ​സാ​ന​ത്തെ വീ​ടാ​ക​ട്ടെ പി​ടി​കൊ​ടു​ക്കാ​തെ മാ​റി​നി​ന്നു.

ഏ​ദ​ൻ വി​ല്ല!

നീ​ള​ന്‍പു​ല്ലു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും തോ​ന്നി​വാ​സി​ക​ളാ​യ വ​ന്‍‌​മ​ര​ങ്ങ​ളു​മു​ള്ള വ​ലി​യ പ​റ​മ്പ്. അ​തി​ന്റെ ന​ടു​ക്ക്, ന​ര​ബാ​ധി​ച്ച കൂ​റ്റ​ന്‍ ചു​മ​രു​ക​ളും വ​ലി​യ ജാ​ല​ക​ങ്ങ​ളു​മു​ള്ള ഒ​റ്റ​നി​ല വീ​ട്. അ​വി​ടെ താ​മ​സി​ക്കു​ന്ന വൃ​ദ്ധ​ദ​മ്പ​തി​ക​ളെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്കും കാ​ര്യ​മാ​യ അ​റി​വി​ല്ല. അ​വ​ർ അ​ങ്ങ​നെ പു​റ​ത്തേ​ക്കൊ​ന്നും ഇ​റ​ങ്ങാ​റി​ല്ല. ആ​രോ​ടും മി​ണ്ടാ​റി​ല്ല. കൂ​ട്ടാ​യ്മ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​റി​ല്ല. ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വ​റ്റി​പ്പോ​യ, അ​ടി​മു​ടി ദു​രൂ​ഹ​ത പേ​റു​ന്ന ര​ണ്ടു ജീ​വി​ത​ങ്ങ​ൾ. അ​വ​രെ വി​ട്ടേ​ക്ക് അ​ച്ചോ... പ​ല​രും ഉ​പ​ദേ​ശി​ച്ചു.

പ​ക്ഷേ, കൂ​ട്ടം​തെ​റ്റി​പ്പോ​യ കു​ഞ്ഞാ​ടി​നെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി​യ ന​ല്ലി​ട​യ​ന്റെ ആ​വ​ർ​ത്ത​ന​മെ​ന്നോ​ണം റോ​ബ​ർ​ട്ട​ച്ച​ൻ എ​ല്ലാ പ്ര​ഭാ​ത​ത്തി​ലും ഏ​ദ​ൻ വി​ല്ല​യി​ൽ ക​യ​റി​യി​റ​ങ്ങി; ക​മാ​നാ​കൃ​തി​യി​ലു​ള്ള ബോ​ഗ​ൻ​വി​ല്ല​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഓ​ട്ടു​മ​ണി മു​ഴ​ക്കി​യും ദൈ​വ​നാ​മ​ത്തി​ൽ അ​പേ​ക്ഷി​ച്ചും പ​രാ​ജി​ത​നാ​യി.

പ​തി​വു​പോ​ലെ ഇ​ന്നും ഏ​ദ​ൻ വി​ല്ല​യു​ടെ കോ​ട്ട​വാ​തി​ലി​നു മു​ന്നി​ൽ ഏ​റെ​നേ​രം ഏ​ക​നാ​യി​നി​ന്നു. നി​രാ​ശ​യോ​ടെ മ​ട​ങ്ങി​പ്പോ​കാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​ണ് വാ​തി​ൽ​പാ​ളി​ക​ൾ ഞെ​രി​യു​ന്ന ശ​ബ്ദം കേ​ട്ട​ത്. പ്ര​തീ​ക്ഷ​യോ​ടെ തി​രി​ഞ്ഞു​നോ​ക്കി. സു​ന്ദ​രി​യാ​യ ഒ​രു വൃ​ദ്ധ​യു​ടെ ത​ല​വെ​ട്ടം ക​ണ്ടു. എ​ന്തെ​ങ്കി​ലും ചോ​ദി​ക്കാ​നോ പ​റ​യാ​നോ ഉ​ള്ള സാ​വ​കാ​ശം ന​ൽ​കാ​തെ അ​വ​ർ വാ​തി​ൽ കൊ​ട്ടി​യ​ട​ച്ചു.

മു​ട്ടു​വി​ൻ തു​റ​ക്ക​പ്പെ​ടും എ​ന്ന ദൈ​വ​വ​ച​നം മ​ന​സ്സി​ലു​രു​വി​ട്ട് കു​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു, അ​ച്ച​ൻ. പ​തി​വി​നു വി​പ​രീ​ത​മാ​യി വ​ല്ലാ​ത്തൊ​രു ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ടു. മൂ​ന്നു സ്ഥ​ല​ത്തു കി​ത​പ്പോ​ടെ നി​ന്നു​പോ​വു​ക​യും നാ​ലാം​സ്‌​ഥ​ല​ത്തെ ദേ​വ​ദാ​രു​വി​ന്റെ ചോ​ട്ടി​ൽ തീ​ർ​ത്തും അ​വ​ശ​നാ​യി വീ​ണു​പോ​വു​ക​യു​മാ​യി​രു​ന്നു…

ക​ണ്ണു​ തു​റ​ക്കു​മ്പോ​ൾ സ​ങ്കീ​ർ​ത്തി​യി​ലെ ചാ​രു​ക​സേ​ര​യു​ടെ അ​രി​കി​ൽ ഒ​രു പെ​ൺ​കു​ട്ടി കാ​വ​ലി​രി​ക്കു​ന്നു. ആ​യാ​സ​പ്പെ​ട്ട് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ച്ച​നെ അ​വ​ൾ സ്നേ​ഹ​പൂ​ർ​വം ത​ട​ഞ്ഞു. നാ​വു തൊ​ണ്ട​യി​ലേ​ക്ക് ഒ​ട്ടി​പ്പോ​യ​തു​കൊ​ണ്ട് അ​ച്ച​ന്റെ ക​ണ്ണു​ക​ളാ​ണ് തു​ട​ർ​ന്നു സം​സാ​രി​ച്ച​ത്. അ​തു​പ്ര​കാ​രം കു​ടി​ക്കാ​നു​ള്ള വെ​ള്ളം എ​ടു​ത്തു​കൊ​ടു​ക്ക​വേ അ​വ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. പേ​ര്, വെ​റോ​നി​ക്ക. കു​ന്നു​കോ​ട്ട​യു​ടെ മ​റു​ക​ര​യി​ലാ​ണ് വീ​ട്.

അ​വ​ൾ വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ളാ​യി​രു​ന്നു കു​ന്നി​ൻ​ച​രു​വി​ൽ മ​ദി​ച്ചു​ന​ട​ന്നി​രു​ന്ന​ത്. കൂ​ട്ട​ത്തി​ലൊ​ന്നു മു​ട​ന്തു​ന്ന​തു ക​ണ്ടാ​ണ് അ​ങ്ങോ​ട്ടേ​ക്കു ഓ​ടി​പ്പാ​ഞ്ഞെ​ത്തി​യ​ത്. ആ​കാ​ശം പു​ൽ​മേ​ട്ടി​ലേ​ക്കു ചാ​ഞ്ഞു​മ​യ​ങ്ങു​ക​യാ​യി​രു​ന്നു. മു​ട​ന്തി​പ്പ​ശു​വി​ന്റെ താ​ട​ ത​ലോ​ടി കു​ന്തു​കാ​ലി​ലി​രി​ക്കു​മ്പോ​ഴാ​ണ് ക​ണ്ട​ത്, ദേ​വ​ദാ​രു​വി​ന്റെ ചി​ല്ല​ക​ളെ ഞെ​രി​ച്ചു​കൊ​ണ്ട് ആ​രോ ഒ​രാ​ള്‍ വീ​ഴു​ന്ന​ത്…

റോ​ബ​ർ​ട്ട​ച്ച​ൻ നെ​ഞ്ചി​ല്‍ കൈ​വെ​ച്ച് ന​ന്ദി പ​റ​ഞ്ഞു. തി​ക​ഞ്ഞ അ​ഭി​മാ​ന​ത്തോ​ടെ വെ​റോ​നി​ക്ക അ​തു സ്വീ​ക​രി​ക്കു​ക​യും അ​ച്ച​നെ വി​ശ്ര​മി​ക്കാ​ൻ അ​നു​വ​ദി​ച്ച് കു​ശി​നി​യി​ൽ ക​യ​റി ചോ​റും ക​റി​യും ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക​യുംചെ​യ്തു. കൂ​ടെ ക​ഴി​ക്കാ​ൻ എ​ത്ര നി​ർ​ബ​ന്ധി​ച്ചി​ട്ടും അ​വ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. പ​ശു​ക്ക​ളു​ടെ കാ​ര്യം ക​ഴി​ഞ്ഞു​കാ​ണാ​മെ​ന്നു വാ​ക്കു​കൊ​ടു​ത്ത് കു​ന്നി​റ​ങ്ങി​പ്പോ​യി.

ഉ​ച്ച​മ​യ​ക്കം ക​ഴി​ഞ്ഞു എ​ഴു​ന്നേ​റ്റ​പ്പോ​ഴും അ​ച്ച​ൻ വെ​റോ​നി​ക്ക​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചു. ന​രു​ന്തു​പോ​ല​ത്തെ പെ​ണ്ണ്. ഒ​റ്റ​ക്ക്, ത​ന്നെ ചു​മ​ന്ന് പ​ള്ളി​മേ​ട​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്നു. സാ​മാ​ന്യ​ബു​ദ്ധി​ക്കു വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഉ​ണ​ർ​വി​നും ഉ​റ​ക്ക​ത്തി​നു​മി​ട​യി​ലു​ള്ള മ​യ​ക്ക​ത്തി​ലാ​ണ് തി​രി​മ​റി ന​ട​ന്നി​രി​ക്കു​ന്ന​ത്.

അ​സാ​ധ്യ​ കാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ​ന്റെ നാ​മ​ധേ​യ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​പ്പ​ന്റെ ദി​വ്യ​മു​ഖ​മാ​ണ് പെ​ട്ടെ​ന്ന് ഓ​ർ​മ​വ​ന്ന​ത്. ഓ​ടി​ച്ചെ​ന്ന് ട്ര​ങ്കു​പെ​ട്ടി തു​റ​ന്നു​നോ​ക്കി.

ഭാ​ഗ്യം! ബാ​ക്കി​യാ​യ ര​ണ്ടു രൂ​പ​ങ്ങ​ളും അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. അ​തി​ന്റെ അ​രി​കി​ലാ​യി വ​ട്ട​ത്തൊ​പ്പി​യും മാ​ന്ത്രി​ക​ദ​ണ്ഡും. കൈ​യു​റ​യും കാ​ൽ​ച്ച​ട്ട​യും ഏ​റ​ക്കു​റെ ദ്ര​വി​ച്ചു​ക​ഴി​ഞ്ഞു.

പ​ഴ​ക്ക​മേ​റു​ന്തോ​റും തി​ള​ക്ക​മേ​റു​ന്ന ഓ​ർ​മ​ക​ളെ​പ്ര​തി ദീ​ർ​ഘ​നി​ശ്വാ​സ​മെ​ടു​ത്ത് അ​ച്ച​ൻ വ​രാ​ന്ത​യി​ലേ​ക്കു ക​ട​ന്നു​നി​ന്നു. ത​ണ​ലും വെ​യി​ലും ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന മ​റു​ക​ര​യി​ലെ പു​ല്ലു​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന വെ​റോ​നി​ക്ക​യെ ക​ണ്ട​പ്പോ​ൾ അ​ച്ച​ന്റെ നു​ണ​ക്കു​ഴി​ക​ൾ തെ​ളി​ഞ്ഞു. കാ​റ്റാ​ടി​ക​ൾ​ക്കൊ​പ്പം അ​വ​ളും കൈ​വീ​ശി കാ​ണി​ച്ചു. ചൂ​ര​ൽ​കെ​ട്ടി​യ ടീ​പ്പോ​യി​ക്ക് അ​പ്പു​റ​മി​പ്പു​റ​മാ​യി റോ​ബ​ർ​ട്ട​ച്ച​നും വെ​റോ​നി​ക്ക​യും വ​രാ​ന്ത​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച​ നേ​രം വെ​യി​ൽ പ​തി​യെ പി​ൻ​വാ​ങ്ങി… ത​ണു​ത്ത​ കാ​റ്റും ഇ​ണ​പ്രാ​വു​ക​ളും അ​വി​ട​വി​ടെ പ​മ്മി​നി​ന്നു…

പ​തി​വി​ല്ലാ​തെ മ​ഴ വ​ന്നു…

അ​ച്ച​ന് സ​മ്മാ​നി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന കാ​പ്പി​ക്കു​രു​വി​ന്റെ സ​വി​ശേ​ഷ​ത​ക​ളെ​പ്പ​റ്റി പ​റ​യു​ക​യാ​യി​രു​ന്നു, വെ​റോ​നി​ക്ക. അ​ച്ച​ന്റെ മ​ന​സ്സാ​ക​ട്ടെ ഏ​ദ​ൻ​വി​ല്ല​യി​ലും.

‘‘അ​വ​ർ ത​ന്നു​വി​ട്ട​താ​ണ്.’’ വെ​റോ​നി​ക്ക പ​റ​ഞ്ഞു.

‘‘ആ​ര്?’’ അ​ച്ച​ൻ ആ​കാം​ക്ഷ​യോ​ടെ അ​വ​ളെ നോ​ക്കി.

‘‘ഏ​ദ​ൻ വി​ല്ല​യി​ലെ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ.’’

‘‘ഓ​ഹ്! ജീ​സ​സ്.’’

വ​ല​തു​കൈ ഇ​ട​നെ​ഞ്ചി​ലേ​ക്കു ചേ​ര്‍ത്ത്, വെ​റോ​നി​ക്ക​യോ​ട് അ​നു​വാ​ദം ചോ​ദി​ച്ച് കു​രി​ശു​മ​ണി കൊ​ട്ടാ​ൻ പോ​യ അ​ച്ച​ൻ കു​ശി​നി​യി​ൽ ക​യ​റി ഒ​രി​റ​ക്ക് ക​രി​ങ്ങാ​ലി​വെ​ള്ളം കു​ടി​ച്ച​തി​നു​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. കു​ന്നു​കോ​ട്ട​യു​ടെ കാ​തു​ക​ളി​ല​പ്പോ​ഴും ഓ​ട്ടു​മ​ണി​യു​ടെ മു​ഴ​ക്കം വ​റ്റി​യി​ട്ടി​ല്ലാ​യി​രു​ന്നു…

‘‘അ​വ​രു​മാ​യി​ട്ടെ​ങ്ങ​നെ?’’ അ​ച്ച​ൻ ചോ​ദി​ച്ചു.

‘‘കു​റ​ച്ചു​കാ​ലം അ​വ​ർ മ​റു​ക​ര​ക്ക് അ​പ്പു​റ​ത്തു​ള്ള ഒ​രു തു​രു​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നു.’’ വെ​റോ​നി​ക്ക ആ ​ബ​ന്ധം ഓ​ർ​ത്തെ​ടു​ത്തു.

അ​ന്ന് ഇ​ത്ര​ക്കൊ​ന്നും മൂ​ടി​ക്കെ​ട്ടി​യി​ട്ടി​ല്ല. ഒ​രി​ക്കെ, പ​ശു​ക്ക​ൾ​ക്കു​ള്ള പു​ല്ല് തേ​ടി തു​രു​ത്തു​ക​ൾ​ക്കി​ട​യി​ലൂ​ടെ കൊ​ട്ട​വ​ഞ്ചി തു​ഴ​യു​ക​യാ​യി​രു​ന്നു. മു​ന്നോ​ട്ടു മു​ന്നോ​ട്ടു പോ​കു​ന്തോ​റും ഇ​രു​ട്ട് പി​ന്നാ​ലെ പ​മ്മി​വ​രു​ന്ന​ത് അ​റി​ഞ്ഞ​തേ​യി​ല്ല. ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പു​ല്ല് കി​ട്ടി​യി​ട്ടും മ​ട​ങ്ങി​പ്പോ​കാ​ൻ കൂ​ട്ടാ​ക്കാ​ഞ്ഞ​ത് അ​ബ​ദ്ധ​മാ​യി. ചു​ഴി​യി​ല​ക​പ്പെ​ട്ട് കൊ​ട്ട​വ​ഞ്ചി​യൊ​ന്നു താ​ളം​തു​ള്ളി. പു​ല്ലു​കെ​ട്ടു​ക​ൾ ത​കി​ടംമ​റി​ഞ്ഞു. തു​ഴ, കൈ​യി​ൽ​നി​ന്നും ഊ​ർ​ന്നു​പോ​യി. ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ചെ​ങ്കി​ലും ചു​റ്റു​വ​ട്ട​ത്തൊ​ന്നും ആ​രു​മി​ല്ലാ​യി​രു​ന്നു. വ​ഞ്ചി അ​തി​ന്റെ ഇ​ഷ്ട​ത്തി​ന് ഒ​ഴു​കി. കു​ള​ക്കോ​ഴി​ക​ളും താ​റാ​ക്കൂ​ട്ട​ങ്ങ​ളും പ​ര​ക്കം​പാ​ഞ്ഞു. ചാ​റ്റ​ൽ​മ​ഴ വ​ള​ർ​ന്നു. കാ​റ്റ്, ക​ലി​തു​ള്ളി. ഒ​ടു​ക്കം, വ​ഞ്ചി, മ​ല​ക്കം​മ​റി​ഞ്ഞു.

അ​ടി​ത്ത​ട്ടി​ൽ മു​ട്ടു​കു​ത്തി, ശ്വാ​സ​മെ​ടു​ത്ത്, മു​ക​ളി​ലേ​ക്ക് പൊ​ന്തി​വ​ന്നെ​ങ്കി​ലും അ​ടി​യൊ​ഴു​ക്കി​ൽ പി​ന്നെ​യും നി​ല​തെ​റ്റി. വീ​ണ്ടും മു​ങ്ങി​ത്താ​ഴ്ന്നു. ഹൃ​ദ​യ​ത്തി​ൽ ജ​ല​ഭാ​രം നി​റ​ഞ്ഞു. ക​ണ്ണു​ക​ളും കാ​തു​ക​ളും അ​ട​ഞ്ഞു. പ​തി​യെ​പ്പ​തി​യെ നീ​ണ്ട​നി​ദ്ര​യി​ലേ​ക്ക് ചു​രു​ണ്ടു​കൂ​ടി…

ജീ​വി​ത​ത്തി​ലേ​ക്കോ മ​ര​ണ​ത്തി​ലേ​ക്കോ എ​ന്ന​റി​യാ​തെ ക​ണ്ണു​തു​റ​ക്കു​മ്പോ​ൾ അ​രി​കി​ൽ, ന​ന​ഞ്ഞൊ​ട്ടി​യ ഒ​രു പ​ട്ടി​ക്കു​ട്ടി​യു​ണ്ടാ​യി​രു​ന്നു.

അ​ന്നാ​ണ് ആ​ദ്യ​മാ​യി അ​വ​രെ കാ​ണു​ന്ന​ത്. ആ ​വൃ​ദ്ധ​ദ​മ്പ​തി​ക​ളെ.

ഒ​രു​മി​ച്ച് ഒ​രു വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​തെ​ങ്കി​ലും മ​ന​സ്സു​കൊ​ണ്ട് അ​വ​ർ പ​ണ്ടേ അ​ക​ന്നു​ക​ഴി​യു​ന്ന​വ​രാ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സ്സി​ലാ​യി. അ​ങ്ങ​നെ​യ​ല്ലെ​ന്നു മ​റ​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളോ പെ​രു​മാ​റ്റ​ത്തി​ലെ നാ​ട്യ​ങ്ങ​ളോ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല.

ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും അ​തു​വ​ഴി പോ​യി. കൈ​യി​ൽ ഒ​രു ഭ​ര​ണി​നി​റ​യെ വെ​ണ്ണ ക​രു​തി​യി​രു​ന്നു.

നീ​ലാ​കാ​ശ​ത്തി​നു കീ​ഴെ വി​രി​ച്ചി​ട്ട പ​ച്ച​പ്പ​ര​വ​താ​നി​യി​ൽ പ​ന്തു ത​ട്ടി​ക്ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ട്ടി​ക്കു​ട്ടി​ക്കൊ​പ്പം ആ ​സ്ത്രീ​യു​മു​ണ്ടാ​യി​രു​ന്നു. വെ​ണ്ണ കൈ​മാ​റു​മ്പോ​ൾ അ​വ​ർ ചി​രി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ത്ര​യോ കാ​ല​മാ​യി ഉ​ള്ളു​കൊ​ണ്ട് വേ​വു​ന്ന ഒ​രാ​ളു​ടെ വ​ര​ണ്ട ചി​രി​യാ​യി അ​തു​മാ​റി. പൊ​ടു​ന്ന​നെ നീ​ലാ​കാ​ശം ഇ​രു​ണ്ടു​കൂ​ടി. ശ​ക്ത​മാ​യ ഇ​ടി​കു​ടു​ക്ക​ങ്ങ​ൾ​ക്കു പി​റ​കെ കാ​റ്റി​ന്റെ ഭ്രാ​ന്ത്…

കാ​പ്പി​ക്കു​രു ഉ​ള്ളം​കൈ​യി​ലി​ട്ട് തി​രു​മ്മി പൊ​ടി​ക്കു​ന്ന​തി​ന്റെ മ​ണം വീ​ടാ​കെ നി​റ​ഞ്ഞു. പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ൽ ആ​രോ പാ​ടു​ന്നു, മ​ര​ണ​ത്തെ​ക്കു​റി​ച്ച്. അ​വ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ… ആ ​സ്ത്രീ വി​തു​മ്പി. ചു​ളി​വു​ക​ൾ നി​റ​ഞ്ഞ ക​വി​ളു​ക​ൾ വി​റ​ച്ചു. പെ​യ്തൊ​ഴി​യാ​ന്‍ വെ​മ്പു​ന്ന മാ​നം​ക​ണ​ക്കെ അ​വ​ര്‍ വീ​ര്‍പ്പു​മു​ട്ടി. ഞ​ങ്ങ​ളു​ടെ ഒ​രേ​യൊ​രു മ​ക​ൻ. ഈ​സ. കാ​പ്പി​ക്ക​പ്പ് കൈ​മാ​റു​മ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു.

ആ​റു​വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് അ​വ​നെ ഞ​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​ത്. കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ൽ​വെ​ച്ച്. ജ​ന​സാ​ഗ​ര​ത്തി​നി​ട​യി​ലെ​വി​ടെ​യോ അ​വ​നെ കൈ​വി​ട്ടു​ക​ള​ഞ്ഞു. നാ​ശം. എ​ന്ന​ത്തേ​യും​പോ​ലെ അ​വ​ന്റെ അ​പ്പേ​ടെ മാ​ത്രം അ​ശ്ര​ദ്ധ. അ​തി​നു​ശേ​ഷം ഞ​ങ്ങ​ൾ ത​മ്മി​ൽ മി​ണ്ടി​യി​ട്ടി​ല്ല. ജീ​വി​ത​ത്തി​ലെ ആ​ന​ന്ദ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഒ​ന്നൊ​ന്നാ​യി വ​റ്റി​പ്പോ​യ ഇ​രു​പ​ത്തി​യേ​ഴു വ​ർ​ഷ​ങ്ങ​ൾ…

മ​ഴ തോ​ർ​ന്നി​രു​ന്നു…

‘‘ഞാ​ൻ പോ​ണ​ച്ചോ… നേ​രം പോ​യ​ത് അ​റി​ഞ്ഞി​ല്ല.’’ വെ​റോ​നി​ക്ക, മൂ​ട്ടി​ൽ പ​റ്റി​യ ഈ​ർ​പ്പം ത​ട്ടി​ക്കു​ട​ഞ്ഞ് എ​ഴു​ന്നേ​റ്റു. മ​ര​ബെ​ഞ്ചി​ലേ​ക്കു തെ​റി​ച്ചു​വീ​ണ വെ​ള്ള​ത്തു​ള്ളി​യി​ൽ​നി​ന്നും ഇ​രു​ണ്ടൊ​രു തു​രു​ത്ത് രൂ​പ​പ്പെ​ട്ടു​വ​രു​ന്ന​ത് ക​ണ്ട് അ​ച്ച​ൻ താ​ള​ത്തി​ൽ ത​ല​യാ​ട്ടി.

“എ​ന്റെ മാ​താ​വേ, ഈ ​രാ​ത്രി​യൊ​ന്നു ക​ട​ന്നു​കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ.” അ​ത്താ​ഴ​ത്തി​നു മു​മ്പാ​യി അ​ച്ച​ൻ വ്യാ​കു​ല​മാ​താ​വി​ന്റെ മു​മ്പി​ൽ മു​ട്ടു​കു​ത്തി പ്രാ​ർ​ഥി​ച്ചു. അ​ന്തി​ക്കൂ​ട്ടി​നു ശി​മ​യോ​നെ വി​ട്ടു​ത​രാ​മോ​യെ​ന്നു അ​പ്പ​നോ​ടു യാ​ചി​ച്ചു; ശേ​ഷി​ക്കു​ന്ന ര​ണ്ടു കു​ന്തി​രി​ക്ക രൂ​പ​ങ്ങ​ളെ​പ്ര​തി മ​ന​സ്സു​രു​ക്കി.

നേ​രം വെ​ളു​ത്തി​ട്ടും അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി​നി​ന്നു. പ​തി​വു​പോ​ലെ ശൂ​ന്യ​ത​യി​ലേ​ക്കു​നോ​ക്കി അ​ച്ച​ന്‍ കു​ർ​ബാ​ന ചൊ​ല്ലി​ത്തീ​ർ​ത്തു. മ​ഴ​യൊ​ഴി​യാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ മ​ഴ​ക്കോ​ട്ടും തൊ​പ്പി​യും ധ​രി​ച്ച് കു​ന്നി​റ​ങ്ങി.

പു​തു​മ​ഴ​യി​ൽ പു​തു​ക്ക​പ്പെ​ട്ട മ​ര​ങ്ങ​ള്‍ക്കൊ​പ്പം ഏ​ദ​ന്‍‌​വി​ല്ല​യും തെ​ളി​ഞ്ഞു​നി​ന്നു. ജ​ല​ഭാ​ര​ത്താ​ല്‍ കൂ​മ്പി​നി​ൽ​ക്കു​ന്ന ബോ​ഗ​ൻ​വി​ല്ല​യു​ടെ ചോ​ട്ടി​ലേ​ക്കു ക​ട​ന്നു​നി​ന്ന്, ധ്യാ​നാ​ത്മ​ക​മാ​യ വി​ശു​ദ്ധി​യോ​ടെ ഓ​ട്ടു​മ​ണി​യി​ൽ തൊ​ട്ടു.

ജ​ല​മ​ർ​മ​ര​ങ്ങ​ൾ​ക്കൊ​പ്പം മ​ണി​മു​ഴ​ക്കം...

കു​ന്നു​കോ​ട്ട​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം പ​രി​ശു​ദ്ധ​ കു​ർ​ബാ​ന​ക്കൊ​പ്പം മു​ട​ങ്ങാ​തെ ചെ​യ്യു​ന്ന ഒ​രേ​യൊ​രു ക​ർ​മം. അ​ത്ത​രം ആ​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​റ്റ​വും നി​ർ​മ​ല​മാ​യി​ത്ത​ന്നെ ക​ണ്ടി​രു​ന്ന​തു​കൊ​ണ്ട് നി​രാ​ശ കൂ​ടു​കെ​ട്ടാ​ത്ത മ​ന​സ്സോ​ടെ പി​ന്തി​രി​ഞ്ഞു​ന​ട​ന്നു.

നാ​ലു​ചു​വ​ട് വെ​ച്ച​തും, ഒ​രു​പ​റ്റം ദേ​ശാ​ട​ന​ക്കി​ളി​ക​ള്‍ ആ​കാ​ശം‌​മു​റി​ച്ചു​വ​ന്ന് ഏ​ദ​ന്‍‌​വി​ല്ല​യി​ലെ മ​ര​ങ്ങ​ളി​ലേ​ക്കു പൂ​ത്തി​റ​ങ്ങി. ആ ​കാ​ഴ്ച​യി​ല്‍ മ​യ​ങ്ങി​നി​ൽ​ക്ക​വേ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ഏ​ദ​ൻ​വി​ല്ല​യു​ടെ കി​ളി​വാ​തി​ലു​ക​ളി​ലൊ​ന്ന് തു​റ​ക്ക​പ്പെ​ട്ടു.

 

‘‘അ​ക​ത്തേ​ക്കു വ​രൂ…’’ വാ​ത്സ​ല്യ​ത്തോ​ടെ വൃ​ദ്ധ​ൻ ചു​ണ്ട​ന​ക്കി. കോ​ട്ടും തൊ​പ്പി​യും വ​രാ​ന്ത​യി​ലു​പേ​ക്ഷി​ച്ച് അ​ച്ച​ൻ അ​ക​ത്തേ​ക്കു​ള്ള വാ​തി​ൽ തി​ര​ഞ്ഞു.

‘‘ഇ​തി​ലേ…’’ ഇ​ത്ത​വ​ണ, വൃ​ദ്ധ​യു​ടെ അ​ലി​വു​ള്ള ശ​ബ്ദം. അ​വ​രെ പി​ന്തു​ട​ർ​ന്ന്, ന​ടു​മു​റി ക​ട​ന്ന്, ഒ​ന്നു​ര​ണ്ടു ഇ​ട​നാ​ഴി​ക​ൾ പി​ന്നി​ട്ട്, ഏ​കാ​ന്ത​ത​യു​ടെ അ​ങ്ങേ​യ​റ്റ​മെ​ന്നൊ​ക്കെ പ​റ​യാ​വു​ന്ന ഒ​രു കു​ടു​സ്സു​മു​റി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

‘‘വ​ന്ന കാ​ര്യം പ​റ​ഞ്ഞി​ട്ട് വേ​ഗം പൊ​യ്ക്കോ​ളൂ…’’ ജ​നാ​ല​യോ​ടു​ ചേ​ർ​ന്നു​ള്ള ചാ​രു​പ​ടി​യി​ലി​രു​ന്ന് വൃ​ദ്ധ​ൻ സൗ​മ്യ​മാ​യി പ​റ​ഞ്ഞു.

‘‘ഏ​റെ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ൾ ഒ​ന്നേ പ​റ​യാ​ൻ തോ​ന്നു​ന്നു​ള്ളൂ. ഞാ​ൻ നി​ങ്ങ​ളു​ടെ മ​ക​ൻ ഈ​സ​യാ​ണ്.’’ വാ​ൾ​മു​ന​യു​ടെ തി​ള​ക്കം ഓ​ർ​മി​പ്പി​ക്കു​ന്ന ഒ​രു മി​ന്ന​ൽ കി​ളി​വാ​തി​ൽ പ​ഴു​തി​ലൂ​ടെ ക​ട​ന്നു​വ​ന്നു.

‘‘അ​ച്ച​ന്റെ ന​ല്ല​മ​ന​സ്സി​നു ന​ന്ദി.’’ യാ​തൊ​രു ഞെ​ട്ട​ലും കൂ​ടാ​തെ വൃ​ദ്ധ പ​റ​ഞ്ഞു.

‘‘സ​ത്യ​മാ​യി​ട്ടും ഞാ​ൻ നി​ങ്ങ​ളു​ടെ മ​ക​നാ​ണ്.’’ അ​ച്ച​ൻ ആ​ണ​യി​ട്ടു. വാ​ലു​മു​റി​ഞ്ഞ ഒ​രു പ​ല്ലി ജ​നാ​ല​പ്പാ​ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​യി. വൃ​ദ്ധ​ന്റെ നോ​ട്ടം അ​തി​നെ പി​ന്തു​ട​ർ​ന്നു. വൃ​ദ്ധ​യാ​ക​ട്ടെ, കു​നി​ഞ്ഞി​രു​ന്ന് കാ​ൽ​ന​ഖം വെ​ട്ടു​ന്ന തി​ര​ക്കി​ലും.

‘‘എ​നി​ക്കെ​ല്ലാം ഓ​ർ​മ​യു​ണ്ട്’’, അ​ച്ച​ൻ തു​ട​ർ​ന്നു: ‘‘കാ​ശു​രൂ​പ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ന​മ്മ​ൾ. എ​ന്തൊ​രു തി​ര​ക്കാ​യി​രു​ന്നു. തി​ര​വ​ന്നു മ​റ​യു​ന്ന​തു​പോ​ലാ​യി​രു​ന്നു ആ​ളു​ക​ളു​ടെ വ​ര​വും പോ​ക്കും.

നോ​ക്കി​നി​ൽ​ക്കേ അ​പ്പേ​ടെ വി​ര​ൽ​ത്തു​മ്പി​ൽ​നി​ന്നും ഞാ​ൻ ഊ​ർ​ന്നു​പോ​യി.

ചി​റ​കു​ക​ളി​ൽ മ​ഴ​വി​ല്ല് ഒ​ളി​പ്പി​ച്ച ഒ​രു പ്രാ​വാ​യി​രു​ന്നു എ​ല്ലാ​ത്തി​നും കാ​ര​ണം. കാ​ർ​ണി​വ​ൽ ക​വാ​ടം​തൊ​ട്ട് അ​ത് ന​മ്മു​ടെ പി​റ​കെ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഞാ​ൻ മാ​ത്ര​മേ ക​ണ്ടി​രു​ന്നു​ള്ളൂ.

എ​ന്നെ നി​ങ്ങ​ളി​ൽ​നി​ന്നും അ​ക​റ്റു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ, സാ​ന്താ​ക്ലോ​സി​ന്റെ അ​രി​കി​ലാ​യി ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ സ്റ്റേ​ജി​ലേ​ക്ക് പ്രാ​വ് പ​റ​ന്നി​റ​ങ്ങി. അ​വി​ടെ അ​തി​ന്റെ നാ​ഥ​നു​ണ്ടാ​യി​രു​ന്നു. അ​യാ​ളു​ടെ തൊ​പ്പി​യു​ടെ​യു​ള്ളി​ലൂ​ടെ പ്രാ​വ് അ​പ്ര​ത്യ​ക്ഷ​മാ​യി. കാ​ഴ്ച​ക്കാ​ർ കൈ​യ​ടി​ച്ചു. അ​ടു​ത്ത​ത് ഈ ​ബാ​ല​നെ​യാ​ണ്. അ​യാ​ൾ എ​ന്നെ തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് പ​റ​ഞ്ഞു. ആ​ളു​ക​ൾ അ​പ്പോ​ഴും കൈ​യ​ടി​ച്ചു.

സ്റ്റേ​ജി​ന്റെ ഒ​ത്ത​ന​ടു​ക്ക്, വീ​ഞ്ഞ​പ്പ​ല​കൊ​ണ്ട് നി​ർ​മി​ച്ച ഒ​രു പെ​ട്ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ൻ അ​തി​ന്റെ ഉ​ള്ളി​ലേ​ക്ക് ക​യ​റി​യി​രു​ന്നു. അ​യാ​ൾ പു​റ​ത്തു​നി​ന്നും വാ​തി​ല​ട​ച്ചു കു​റ്റി​യി​ടു​ക​യും എ​ന്തൊ​ക്ക​യോ മ​ന്ത്ര​ങ്ങ​ൾ ചൊ​ല്ലി​യ​തി​നു​ശേ​ഷം വാ​തി​ൽ തു​റ​ക്കു​ക​യും ചെ​യ്തു. ആ​ളു​ക​ൾ ആ​ർ​ത്ത് കൈ​യ​ടി​ച്ചു. എ​ന്നെ തി​ര​ഞ്ഞു​ന​ട​ന്ന നി​ങ്ങ​ളും ആ ​കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് എ​ല്ലാ​വ​രെ​യും കാ​ണാ​മാ​യി​രു​ന്നു. പ​ക്ഷേ, ആ​ർ​ക്കും എ​ന്നെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

ക​ൺ​കെ​ട്ട് തു​ട​ർ​ന്നു. ഇ​ട​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ, മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലൂ​ടെ ഒ​രേ അ​ല​ച്ചി​ൽ. ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ക​ളി​ല​ഹ​രി​യി​ൽ സ്വ​യം മ​റ​ന്നു​ള്ള പാ​ച്ചി​ൽ. ഇ​താ, ഇ​വി​ടെ വ​രെ.’’

ച​ല​ന​മ​റ്റ നാ​ലു​ ക​ണ്ണു​ക​ളി​ൽ ആ​റു വ​യ​സ്സു​കാ​ര​ൻ ഓ​ടി​ക്ക​ളി​ക്കു​ന്ന​ത് അ​ച്ച​ൻ ക​ണ്ടു.

‘‘പ​ക്ഷേ…’’ ക​ണ്ണു​ക​ൾ തു​ട​രെ തു​ട​രെ ചി​മ്മി​ക്കൊ​ണ്ട്‌ വൃ​ദ്ധ​ന്‍ പ​റ​ഞ്ഞു: ‘‘എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും നി​ന​ക്ക് ഞ​ങ്ങ​ളു​ടെ ആ​റു​വ​യ​സ്സു​കാ​ര​ൻ ഈ​സ​യാ​കാ​ന്‍ ക​ഴി​യി​ല്ല​ല്ലോ.’’

‘‘മോ​ന്റെ ന​ല്ല​മ​ന​സ്സി​നു ന​ന്ദി.’’ മ​ഴ​യൊ​ഴി​ഞ്ഞ ആ​കാ​ശ​ത്തി​ലേ​ക്കു നോ​ക്കി വൃ​ദ്ധ പൂ​രി​പ്പി​ച്ചു: “ഞ​ങ്ങ​ളു​ടെ ചെ​റു​പ്പ​മാ​ക​ട്ടെ ഇ​നി തി​രി​ച്ചു​കി​ട്ടാ​നും പോ​കു​ന്നി​ല്ല.”

മ​റു​പ​ടി​യാ​യി അ​ച്ച​ൻ ചി​രി​ച്ചു. ആ​റു വ​യ​സ്സു​കാ​ര​ന്റെ നി​ഷ്ക​ള​ങ്ക​ത നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന ചി​രി.

ബോ​ണ്‍ ന​ത്താ​ലെ

കു​ന്നു​കോ​ട്ട​യു​ടെ നെ​റു​ക​യി​ൽ പൂ​ർ​ണ​ച​ന്ദ്ര​ൻ അ​ല​ങ്കാ​ര​മാ​യു​ദി​ച്ച സ​ന്ധ്യ​യി​ലാ​ണ് കാ​ര്‍ണി​വ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​ത്.

“ഇ​തു​കൊ​ണ്ടൊ​ക്കെ എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നു തോ​ന്നു​ന്നു​ണ്ടോ?” വെറോ​നി​ക്ക ചോ​ദി​ച്ചു.

“ഓ​രോ​രോ ശ്ര​മ​ങ്ങ​ള​ല്ലേ...” അ​ച്ച​ന്‍ നി​ര്‍വി​കാ​ര​നാ​യി പ​റ​ഞ്ഞു.

‘‘അ​ച്ച​നി​തെ​ന്തി​ന്റെ കേ​ടാ​ണ്. സ​ഭ​യ്ക്കു ചീ​ത്ത​പ്പേ​രു കേ​ൾ​പ്പി​ക്കാ​നാ​യി​ട്ട്.’’ അ​ര​മ​ന​യി​ൽ​നി​ന്നും, ചു​റ്റി​ക്കെ​ട്ടു​ള്ള കു​രി​ശു​മു​ദ്ര​ക​ൾ പ​തി​പ്പി​ച്ച നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നു.

‘‘ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ളെ ദൈ​വ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പി​താ​വേ.’’ വി​ന​യ​ത്തോ​ടെ അ​ച്ച​ൻ അ​റി​യി​ച്ചു. അ​തു സ​ത്യ​മാ​യി​ ഭ​വി​ച്ചു. മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ഒ​രു​പോ​ലെ കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ടു. കു​ന്നു​കോ​ട്ട​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത്ത​ര​മൊ​രാ​ഘോ​ഷം ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു.

‘‘എ​ന്തൊ​രു തി​ര​ക്കാ​ണ​ല്ലേ. ഇ​ത്രേം മ​നു​ഷ്യ​ർ ഈ ​നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നോ!’’ കാ​ർ​ണി​വ​ൽ ന​ഗ​രി​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ​വെ​ച്ച് വെ​റോ​നി​ക്ക അ​ത്ഭു​ത​പ്പെ​ട്ടു.

‘‘ഈ ​തി​ക്കി​ലും തി​ര​ക്കി​ലും ആ​ളു​ക​ളെ​ത്ര ഫ്രീ​യാ​ണെ​ന്ന് നോ​ക്കൂ. അ​വ​ർ ഈ ​നി​മി​ഷം എ​ല്ലാം മ​റ​ന്ന് ജീ​വി​തം ആ​ഘോ​ഷി​ക്കു​ക​യാ​ണ്’’, അ​ച്ച​ൻ പ​റ​ഞ്ഞു.

‘‘അ​പ്പ​നും അ​മ്മേം ഒ​ഴി​ച്ച് എ​ന്തും വാ​ങ്ങാ​ൻ​കി​ട്ടു​മെ​ന്ന് ആ​രോ പ​റ​യു​ന്ന​തു​ കേ​ട്ടു.’’ വെ​റോ​നി​ക്ക ചി​രി​ച്ചു. മൗ​ന​ത്തോ​ടെ ആ ​ചി​രി​യി​ൽ പ​ങ്കു​ചേ​രു​മ്പോ​ഴും അ​ച്ച​ന്റെ ഉ​ള്ളം നൊ​ന്തു. ആ​ർ​ക്കു​വേ​ണ്ടി​യാ​ണോ ഇ​തെ​ല്ലാം ഒ​രു​ക്കി​യ​ത് അ​വ​ർ മാ​ത്രം ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. പ​ക്ഷേ, അ​ച്ച​ന്‍ പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കാ​ത്തി​രു​ന്നു.

അ​ങ്ങ​നെ കാ​ര്‍ണി​വ​ലി​ന്റെ സ​മാ​പ​ന​ദി​വ​സ​മെ​ത്തി​ച്ചേ​ര്‍ന്നു. പ​ക​ല്‍സ​മ​യം മു​ഴു​വ​ന്‍ സ​ങ്കീ​ര്‍ത്തി​യി​ല്‍ ക​ഴി​ച്ചു​കൂ​ട്ടി​യ അ​ച്ച​ന്‍, വെ​യി​ല്‍ ചാ​ഞ്ഞ​പ്പോ​ള്‍ ത​ന്റെ തി​രു​വ​സ്ത്രം ഉ​രി​ഞ്ഞു​ക​ള​ഞ്ഞ്, ന​ഗ്ന​നാ​യി നി​ല​ക​ണ്ണാ​ടി​യു​ടെ മു​ന്നി​ല്‍ ചെ​ന്നു​നി​ന്നു. രോ​മാ​വൃ​ത​മാ​യ ശ​രീ​ര​ത്തി​ന്റെ​യു​ള്ളി​ല്‍ ആ​റു​വ​യ​സ്സു​കാ​ര​ന്റെ ആ​ത്മാ​വ് വീ​ര്‍പ്പു​മു​ട്ടു​ന്ന​ത് ക​ണ്ണാ​ടി​യി​ൽ തെ​ളി​ഞ്ഞു. ഉ​ട​നെ​ത്ത​നെ മു​റി​യി​ല്‍‌​ച്ചെ​ന്ന് അ​പ്പ​ന്റെ ട്ര​ങ്കു​പെ​ട്ടി​യെ​ടു​ത്തു. മാ​യാ​ജാ​ല​ക്കാ​ര​നാ​യി വേ​ഷം മാ​റി​യ അ​ച്ച​ന്‍, പെ​ട്ടി​യി​ല്‍ അ​വ​ശേ​ഷി​ച്ച കു​ന്തി​രി​ക്ക​രൂ​പ​ങ്ങ​ളെ പ​ട്ടു​തു​ണി​യി​ല്‍ പൊ​തി​ഞ്ഞ് അ​ള്‍ത്താ​ര​യി​ല്‍‌​കൊ​ണ്ടു​െ​വ​ച്ചു.

ആ​കാ​ശം താ​ര​ക​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​യ സ​ന്ധ്യ​ വി​രി​ഞ്ഞു. കാ​ര്‍ണി​വ​ലി​ന്റെ സ​മാ​പ​ന​റാ​ലി കു​ന്നു​കോ​ട്ട​യെ ചു​വ​പ്പ​ണി​യി​ച്ച്, കു​ളി​ര​ണി​യി​ച്ച് മ​ന്ദം മ​ന്ദം നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു. ന​ക്ഷ​ത്ര​വി​ള​ക്കേ​ന്തി​യ കു​ട്ടി​ക​ള്‍ക്കൊ​പ്പം റോ​ബ​ര്‍ട്ട​ച്ച​ന്‍ മു​മ്പി​ല്‍ന​ട​ന്നു. പി​റ​കേ അ​നേ​കാ​യി​രം സാ​ന്താ​ക്ലോ​സു​ക​ള്‍, മാ​ലാ​ഖ​മാ​ര്‍, ബാ​ൻ​ഡു​മേ​ള​ക്കാ​ര്‍, തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര്‍...

ആ​ഘോ​ഷ​തി​മി​ര്‍പ്പു​ക​ളോ​ടെ റാ​ലി ഏ​ദ​ന്‍വി​ല്ല​യെ പൊ​തി​ഞ്ഞു.

“ബെ​ത്‌​ല​ഹേ​മേ ഉ​ണ​രു​കാ...” അ​ച്ച​ന്‍ പ​റ​ഞ്ഞു.

കാ​ര്‍ണി​വ​ല്‍ ന​ഗ​രി​യി​ല്‍ സ​മാ​പി​ക്കേ​ണ്ട റാ​ലി​യെ എ​ന്തി​നാ​ണ് ഏ​ദ​ന്‍ വി​ല്ല​യി​ലേ​ക്കു വ​ഴി​തി​രി​ച്ചു​വി​ട്ട​തെ​ന്ന് ആ​ളു​ക​ള്‍ ഒ​രുനി​മി​ഷം സം​ശ​യി​ച്ചു.

 

“ബെ​ത്‌​ല​ഹേ​മേ... എ​ന്റെ ഭ​വ​ന​മേ ഉ​ണ​രു​കാ...” മ​ഞ്ഞു​ഭാ​രം ചു​മ​ക്കു​ന്ന ബോ​ഗ​ന്‍‌​വി​ല്ല​യി​ലെ ഓ​ട്ടു​മ​ണി തു​ട​ര​ത്തു​ട​രെ മു​ഴ​ക്കി​ക്കൊ​ണ്ട് അ​ച്ച​ന്‍ ആ​ഹ്വാ​നംചെ​യ്തു. നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ള്‍ അ​തേ​റ്റു​പാ​ടി. ആ ​നി​മി​ഷം ഏ​ദ​ന്‍ വി​ല്ല​യു​ടെ വാ​തി​ല്‍ മ​ല​ര്‍ക്കെ തു​റ​ക്ക​പ്പെ​ട്ടു. ആ​കാം​ക്ഷ​മു​റ്റി​യ നാ​ലു​ ക​ണ്ണു​ക​ള്‍ ജ​ന​സാ​ഗ​ര​ത്തെ​ക്ക​ണ്ട് ഒ​രേ​സ​മ​യം അ​ത്ഭു​ത​പ്പെ​ടു​ക​യും ഭ​യ​പ്പെ​ടു​ക​യുംചെ​യ്തു.

ബാ​ൻ​ഡു​മേ​ള​വും ആ​ർ​പ്പു​വി​ളി​ക​ളും നൃ​ത്ത​ച്ചു​വ​ടു​ക​ളും മു​റു​കി. കു​ന്നി​ൻ​പു​റ​ങ്ങ​ളി​ൽ വ​ർ​ണ​മ​ഴ പെ​യ്തി​റ​ങ്ങി. കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ൽ ഉ​യ​ർ​ത്തി​യ അ​ട​യാ​ള​ക്കൊ​ടി​യു​ടെ കാ​റ്റ് ഏ​ദ​ന്‍ വി​ല്ല​യി​ലേ​ക്കു ആ​ഞ്ഞു​വീ​ശി. വൃ​ദ്ധ​ദ​മ്പ​തി​ക​ളെ മ​റി​ക​ട​ന്ന് റോ​ബ​ര്‍ട്ട​ച്ച​ന്‍ അ​ക​മു​റി​യി​ലേ​ക്കു പ്ര​വേ​ശി​ച്ചു. ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ക്കു​ശേ​ഷം ഒ​രു തൊ​ട്ടി​ല്‍ പൊ​ക്കി​ക്കൊ​ണ്ട് മു​റ്റ​ത്തേ​ക്കു തി​രി​ച്ചു​വ​രി​ക​യുംചെ​യ്തു. ആ​ള്‍ക്കൂ​ട്ടം അ​പ്പോ​ള്‍ ശാ​ന്ത​രാ​യി. അ​ച്ച​ന്‍ ത​ന്റെ കൈ​യി​ലെ മാ​ന്ത്രി​ക​ദ​ണ്ഡു​കൊ​ണ്ട് വാ​യു​വി​ല്‍ ഒ​രു വ​ട്ടം​വ​ര​ച്ചു. എ​ന്നി​ട്ട് തൊ​ട്ടി​ലി​ല്‍ ചു​രു​ണ്ടു​കൂ​ടി​ക്കി​ട​ന്നു. ശേ​ഷം എ​ല്ലാ​വ​രും ക​ണ്ണ് ചി​മ്മി​ത്തു​റ​ന്ന​ത് ഇ​രു​പ​ത്തി​യേ​ഴു വ​ര്‍ഷ​ങ്ങ​ള്‍ക്കു​ മു​മ്പു​ള്ള കാ​ര്‍ണി​വ​ല്‍ പ്ര​ഭാ​ത​ത്തി​ലേ​ക്കാ​യി​രു​ന്നു. ആ ​ദി​വ​സ​ത്തി​ന്റെ നി​റം വി​ഷാ​ദ​മാ​യി​രു​ന്നു. മ​ണം പു​ളി​പ്പി​ല്ലാ​ത്ത അ​പ്പ​ത്തി​ന്റെ​യും...

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT