കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം ജില്ലയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ തുടര്‍ച്ചയായി ഇന്നലെയും ജില്ലയുടെ പലഭാഗത്തും അക്രമങ്ങള്‍ അരങ്ങേറി. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വെള്ളിയാഴ്ച രാത്രി എട്ട് വരെ പ്രകടനങ്ങളും ജാഥകളും നിരോധിച്ചു. ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജനാണ് ഉത്തരവിറക്കിയത്. തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനും വാഹനത്തിനും നേരെ അക്രമം ഉണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ന്യൂമാഹി പൊലീസ് സ്റ്റേഷന് സമീപത്തെ പറമ്പത്ത് മുരളീധരന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അംബാസഡര്‍ കാറും അക്രമികള്‍ അഗ്നിക്കിരയാക്കി. അക്രമം തുടരുന്ന സാഹചര്യത്തിലാണ് പ്രകടനങ്ങളും ജാഥകളും നിരോധിച്ചത്.
നിരോധാജ്ഞ നിലനില്‍ക്കുന്ന തളിപ്പറമ്പില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. തെരഞ്ഞെടുപ്പ് വേളയിലും ശേഷവും അക്രമം തുടര്‍ന്ന സാഹചര്യത്തിലാണ് തളിപ്പറമ്പില്‍ ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചത്.
കൂത്തുപറമ്പ്: വോട്ടെടുപ്പിനുശേഷം കൂത്തുപറമ്പ് മേഖലയില്‍ വ്യാപക അക്രമം.
തിങ്കളാഴ്ച രാത്രിയോടെയാണ് പുറക്കളം, മെരുവമ്പായി, കൈതേരി, വട്ടിപ്രം കാണിമുക്ക്, ശങ്കരനെല്ലൂര്‍ എന്നിവിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മെരുവമ്പായിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ സി. മുഹമ്മദിന്‍െറ (72) കെ.കെ മന്‍സിലിനുനേരെ ബോംബേറുണ്ടായി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്ഫോടനം നടന്നത്. വീടിന്‍െറ ചുവരിനും ഞാലിക്കും സ്ഫോടനത്തില്‍ കേടുപറ്റി. ജനല്‍ഗ്ളാസ് പെട്ടിത്തെറിച്ച് മുഹമ്മദിന്‍െറ പേരമകള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
വോട്ടെടുപ്പിനുശേഷം മെരുമ്പായി ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. സി.പി.എം പ്രവര്‍ത്തകരായ കണ്ടംകുന്നിലെ എം.പി. അനില്‍കുമാര്‍ (26), മെരുവമ്പായിയിലെ ഫൈസല്‍, ആറങ്ങാട്ടേരി സ്വദേശികളായ ആശംസ്, സൂരജ്, ആദര്‍ശ് എന്നിവരെയും മുസ്ലിംലീഗ് പ്രവര്‍ത്തകനായ അഫ്സലിനെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂത്തുപറമ്പ് നഗരസഭയിലെ എലിപ്പറ്റിച്ചിറ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ജെസി ആന്‍റണിയുടെ വീട്ടിലും അതിക്രമം നടന്നു. ജെസിയുടെ ഭര്‍ത്താണ് ആന്‍റണിയുടെ പുറക്കളത്തെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കാണാതായിട്ടുണ്ട്. അതോടൊപ്പം വീട്ടുവരാന്തയിലെ കസേരകളും വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെയും കാണാതായിട്ടുണ്ട്. ജെസി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി.
മുന്‍ കൂത്തുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റും കൂത്തുപറമ്പ് ബാറിലെ അഭിഭാഷകനുമായ എന്‍. രാമദാസിന്‍െറ പുറക്കളത്തെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും കേടുവരുത്തി. മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ട് കാറിന്‍െറ ബോഡിയില്‍ കോറിയിട്ട നിലയിലാണുള്ളത്. ഒരു കാറിന്‍െറ ടയറും അക്രമികള്‍ അഴിച്ചുകൊണ്ടുപോയിട്ടുണ്ട്.
മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന സ്വയംസഹായ സംഘത്തിന്‍െറ 20ഓളം കസേരകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. പോളിങ്ബൂത്തില്‍ ഉപയോഗിച്ച കസേരകളാണ് വോട്ടെടുപ്പിനുശേഷം നശിപ്പിക്കപ്പെട്ടത്. കൈതേരി കപ്പണയില്‍ സി.പി.എം നേതാവിന്‍െറ വീട്ടുകിണറ്റില്‍ മണ്ണെണ്ണയൊഴിച്ചതായി പരാതി. ആറങ്ങാട്ടേരി ബ്രാഞ്ച് സെക്രട്ടറിയും സി.പി.എം കണ്ടംകുന്ന് ലോക്കല്‍ കമ്മിറ്റിയംഗവുമായ സി.സി. റഷീദിന്‍െറ കിണറ്റിലാണ് മണ്ണെണ്ണയൊഴിച്ചത്. വ്യാപാരി വ്യവസായി സമിതി നേതാവ് കൂടിയാണ് റഷീദ്. കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വട്ടിപ്രം കാണിമുക്കില്‍ ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ നേതാവിന്‍െറ വീട്ടുമുറ്റത്ത് റീത്തും ഭീഷണിക്കത്തും വെച്ച നിലയില്‍ കണ്ടത്തെി. സി. രാജന്‍െറ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച രാവിലെ റീത്തും ഭീഷണിക്കത്തും കണ്ടത്തെിയത്. കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെിയാണ് റീത്ത് നീക്കം ചെയ്തത്.
വേങ്ങാടിനടുത്ത ഊര്‍പ്പള്ളിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടന്നു. കുരിയോട് എല്‍.പി സ്കൂള്‍ ബൂത്ത് പരിസരത്തുവെച്ചാണ് അക്രമം നടന്നത്.
മൗവ്വേരിയില്‍വെച്ച് നടന്ന അക്രമത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലീസ് ആറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
പയ്യന്നൂര്‍: എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്‍െറ കന്നുകാലി ഫാമിനുനേരെ അക്രമം. കിഴക്കെ കണ്ടങ്കാളി വായനശാലക്കു സമീപം താമസിക്കുന്ന കെ.കെ. ശ്രീധരന്‍െറ കന്നുകാലി ഫാമിനുനേരെയാണ് അക്രമം നടന്നത്. 30ഓളം പശുക്കളുള്ള ഫാമിലെ ജലവിതരണ പൈപ്പും കറവയന്ത്രവും നശിപ്പിച്ചു.
കന്നുകാലി ഫാമിന് സമീപം സ്റ്റോക് ചെയ്ത കാലിത്തീറ്റച്ചാക്ക് കിണറ്റിലിട്ടതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ കറവിനത്തെിയവരാണ് അക്രമം കണ്ടത്.
തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കിഴക്കേകണ്ടങ്കാളിയില്‍ യു.ഡി.എഫ് പിന്തുണയോടെയുള്ള എസ്.എന്‍.ഡി.പി പ്രവര്‍ത്തക സ്ഥാനാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.