ബോധവത്കരണ ക്ലാസ്‌ നടത്തി

കൊച്ചി: വിമൻസ്‌ ഇനിഷ്യേറ്റിവ്‌ ടു നർച്ചർ ഗ്രോത്ത്‌ ഓഫ്‌ സൊസൈറ്റി (വിങ്സ്‌) എറണാകുളം ചാപ്റ്റർ എടത്തല അൽ അമീൻ കോളജുമായി സഹകരിച്ച്‌ വിദ്യാർഥികൾക്കായി . 'എജുക്കേഷൻ ആഡ്‌ വിങ്സ്‌ ടു യുവർ ഡ്രീംസ്‌' എന്ന പേരിൽ നടത്തിയ പരിപാടി കോളജ്‌ പ്രിൻസിപ്പൽ ഡോ. അനിത നായർ ഉദ്ഘാടനം ചെയ്തു. വിങ്‌സ് ജില്ല പ്രസിഡൻറ് മെഹ്‌നാസ് അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. അക്കാദമിക് വിദഗ്ധ ഖുർഷിദ് ബീഗം, ആർ.ഐ സ​െൻറർ ട്രെയിനിങ്‌ ഓഫിസർ ആബിദ, സൈക്കോളജിസ്റ്റ് സഹീറ തങ്ങൾ, ഇക്കണോമിക്സ്‌ വിഭാഗം അസി. പ്രഫ. റസീന റഷീദ്‌, സുദിന റിയാദ്‌, സറീന ജാസ്മിൻ എന്നിവർ ക്ലാസെടുത്തു. എൻ. കല സ്വാഗതവും രഞ്ജിത്‌ രാജ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.