മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് മായങ്ങല്‍ ആദിവാസി കോളനിയില്‍ വൈദ്യുതി വെളിച്ചവും കുടിവെളളവും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായവർക്ക് സഹായവുമായി നിരവധി പേർ രംഗത്ത് .ബുധനാഴ്ച കോളനിയിലെ ദുരിത ജീവിതം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു.
മുതുവാൻ വിഭാഗത്തിലെ 13കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 20കുട്ടികള്‍ പഠിക്കുന്ന എട്ട് വീടുകള്‍ക്ക് വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ലായിരുന്നു. ഇതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. സ്വന്തമായി കക്കൂസ് സൗകര്യം പോലുമില്ലാത്തവർ ഈ കോളനിയിലുണ്ട്.
കോളനിയിലേക്ക് വൈദ്യുതിയെത്തിക്കാനും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പദ്ധതി തയാറാക്കുമെന്ന് പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശംസദ്ദീന്‍ ആനയാംകുന്ന് അറിയിച്ചു. വീടുകളില്‍ പ്രവര്‍ത്തകര്‍ സൗജന്യമായി വയറിങ് പൂര്‍ത്തീകരിച്ചു കൊടുത്തിരിക്കയാണ്.
ഏഴംഗങ്ങള്‍ താമസിക്കുന്ന ചോര്‍ന്നൊലിക്കുന്ന ചന്ദ്രെൻറ വീടിെൻറ മേല്‍ക്കൂര നന്നാക്കാൻ മുക്കത്തെ വ്യാപാരിയും സന്നദ്ധനായി മുന്നോട്ട് വന്നു. ടെലിവിഷന്‍ സെറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് അറിയിച്ചു. കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുളം സുരക്ഷിതമല്ലാത്ത രീതിയില്‍ തുറസ്സായിക്കിടക്കുകയാണ്. കൈവരിയില്ലാത്തതിനാല്‍ ചെറിയ മഴയില്‍ പോലും മാലിന്യം കുളത്തിലെത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ നിലവിലുള്ള കുളത്തിന് സുരക്ഷിത ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള പദ്ധതിയും നടപ്പാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.