ഒ.എം.സി ദേവീപ്രസാദം ട്രസ്​റ്റ്​ പുരസ്‌കാരങ്ങൾ സമര്‍പ്പിച്ചു

ചെര്‍പ്പുളശ്ശേരി: ഋഗ്വേദ ഭാഷാപണ്ഡിതന്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് സ്മാരക ദേവീപ്രസാദം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമര്‍പ്പിച്ചു. ഡോ. കെ. വിജയന്‍ (സംസ്‌കൃതം), പന്തല്‍ വാസുദേവന്‍ നമ്പൂതിരി (വേദം), എം.കെ. സാനു (മലയാള സാഹിത്യം), എം.പി.എസ്. നമ്പൂതിരി (കഥകളി) എന്നിവര്‍ക്കാണ് ഡോ. ഒ.എം. അനുജന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. സമര്‍പ്പണസമ്മേളനം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സി.എം. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഉമ ഒളപ്പമണ്ണ, ഒ.വി. നാരായണന്‍, ഒ.എം. ഹരി, അഡ്വ. ഒ.എം. രവി എന്നിവരാണ് കീര്‍ത്തിപത്രങ്ങള്‍ നല്‍കിയത്. ട്രസ്റ്റ് ചെയര്‍മാനായിരുന്ന ഒ.എന്‍. ദാമോദരന്‍ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ചു. ഡോ. എന്‍.പി. വിജയകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തി. മകന്‍ നവനീത് നാരായണന്‍ വരച്ച ഛായാചിത്രം അനുജന്‍ ഒ.എന്‍. നാരായണന്‍ നമ്പൂതിരിപ്പാട് അനാച്ഛാദനം ചെയ്തു. സുമംഗല, മുല്ലമംഗലം നാരായണന്‍, ട്രസ്റ്റ് അധ്യക്ഷ ശ്രീദേവി വാസുദേവന്‍ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവരും സംസാരിച്ചു. മേലേടം വാസുദേവന്‍ നമ്പൂതിരിയുടെ വേദപ്രാര്‍ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.