യുവാവിനെ കീഴ്​പ്പെടുത്തി ലിംഗം അറുത്തുമാറ്റാൻ ശ്രമം

മഞ്ചേരി: യുവാവിനെ ബലമായി പിടിച്ചുവെച്ച് വൃഷണവും ലിഗവും അറുത്തുമാറ്റാൻ ശ്രമം. ഗുരുതര പരിക്കേറ്റ് കോഴിക്കോട് െമഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൂക്കോട്ടൂർ സ്വദേശിയായ 34കാര‍​െൻറ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പൂക്കോട്ടൂർ അറവങ്കരക്ക് സമീപമാണ് സംഭവം. ജീപ്പിലെത്തിയ രണ്ടുപേർ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി കഴുത്തിൽ കത്തിവെച്ച് അമർത്തിയാണ് കീഴ്പ്പെടുത്തിയത്. പിന്നീട്, വസ്ത്രം ഉരിഞ്ഞ് സ്വകാര്യ ഭാഗങ്ങൾ കത്തികൊണ്ട് അരിഞ്ഞെടുക്കാൻ ശ്രമിച്ചു. കാലുകൊണ്ട് തള്ളിമാറ്റിയപ്പോൾ വൃഷണഭാഗത്ത് ഗുരുതരമായി മുറിവേറ്റു. ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിക്ക് മാറ്റി. മഞ്ചേരി പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി വിശദമായ മൊഴിയെടുത്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. യുവാവ് കണ്ണൂരിൽനിന്ന് 2007 നവംബറിൽ വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടുവർഷത്തോളമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. കണ്ടാലറിയാവുന്ന രണ്ടുപേരാണ് അക്രമം കാട്ടിയതെന്ന് ഇയാൾ മൊഴിനൽകി. പിടിവലിക്കിടയിലാണ് പരിക്കേറ്റത്. ചിവിട്ടി തള്ളിയിടുന്നതിനിടെ തുടയെല്ല് പൊട്ടുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.