താനൂർ: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂർ-തെയ്യാല റോഡിൽ റെയിൽവേ മേൽപാലം യാഥാർഥ്യമാകുന്നു. സംസ്ഥാനത്ത് 10 പാലങ്ങൾക്ക് സർക്കാർ നിർമാണാനുമതി നൽകിയതിൽ ഇതും ഉൾപ്പെടും. സ്ഥലമെടുപ്പ് ഭൂരിഭാഗവും പൂർത്തീകരിച്ച് ടെൻഡർ നടപടി തുടങ്ങിയതോടെ ആഗസ്റ്റിൽ താനൂരിൽ മേൽപാലം നിർമാണം ആരംഭിക്കാൻ അനുകൂല സാഹചര്യമൊരുങ്ങി.
റെയിൽപാളങ്ങൾക്ക് മുകളിലുള്ള ഭാഗത്ത് സ്റ്റീൽ ഉപയോഗിച്ച് പ്രവൃത്തി നടത്തുമെന്നതാണ് താനൂർ-തെയ്യാല റെയിൽവേ മേൽപാലത്തിെൻറ പ്രത്യേകത. സ്റ്റീൽ ഉപയോഗിച്ചുള്ള നിർമാണമായതിനാൽ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്ന് വി. അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് പാലം നിർമാണ മേൽനോട്ടച്ചുമതല. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന താനൂർ-തെയ്യാല റോഡിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. താനൂരിൽനിന്ന് തെയ്യാല-വെന്നിയൂർ റോഡ് വഴി ദേശീയപാതയിലേക്ക് എളുപ്പത്തിൽ എത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.