വിദ്യാര്‍ഥിനിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി

പാറശ്ശാല: ധനുവച്ചപുരം ഗവ. ഐ.ടി.ഐയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജൂനിയര്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിക്കുകയും കൊടി പിടിപ്പിക്കുകയും ചെയ്തെന്ന് പൊലീസില്‍ പരാതി. ഐ.ടി.ഐയിലെ ഒന്നാം വര്‍ഷ ഫിറ്റര്‍ ട്രേഡിലെ വിദ്യാര്‍ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. 
കഴിഞ്ഞ മാസം 29ന് ഐ.ടി.ഐയില്‍ നടന്ന എസ്.എഫ്.ഐ സമരത്തില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ഥിനിയെ വിളിച്ചുകൊണ്ടുപോയത്. 
മുദ്രാവാക്യം ഉറക്കെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ച് കൊടി പിടിപ്പിച്ചു. വിദ്യാര്‍ഥിനി വീട്ടിലത്തെി ഇനി ക്ളാസില്‍ പോകുന്നില്ളെന്ന് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. അടുത്തദിവസം വീട്ടുകാരും ചില സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് പ്രിന്‍സിപ്പിലിന് പരാതി നല്‍കി. 
പ്രതികള്‍ സീനിയര്‍ വിദ്യാര്‍ഥികളാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ളെന്നും പരാതി പിന്‍വലിക്കണമെന്നും ഇല്ളെങ്കില്‍ ഇവിടെ പഠിക്കാന്‍ കഴിയില്ളെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. 
പരാതി പിന്‍വലിച്ചതായി എഴുതിവാങ്ങി. 
വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ ഐ.ടി.ഐയില്‍ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പരാതി പൂഴ്ത്തിവെച്ചെന്ന് ആരോപിച്ച് പ്രിന്‍സിപ്പലിനെതിരെയും അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയും പാറശ്ശാല പൊലീസ് കേസെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.