ബംഗളൂരു: ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള സംവരണ നയം രൂപപ്പെടുത്തുന്നതുവരെ 0.5 ശതമാനം സംവരണം ഏർപ്പെടുത്താൻ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിക്ക് (എൻ.എൽ.എസ്.ഐ.യു) നിർദേശം നൽകി കർണാടക ഹൈകോടതി. കൂടാതെ, ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകാനും പകരം ആ തുക സംസ്ഥാന സർക്കാറിൽനിന്നോ കേന്ദ്ര സർക്കാറിൽനിന്നോ ഗ്രാന്റായി ലഭ്യമാക്കുന്നതിനുള്ള നടപടികളെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുഗിൽ അമ്പു വാസന്ത എന്ന വ്യക്തി നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രവി വി. ഹൊസ് മണി ഉത്തരവിട്ടത്. സർക്കാർ തസ്തികകളിലേക്ക് ട്രാൻസ്ജെൻഡേഴ്സിന് ഒരു ശതമാനം സംവരണമേർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ നടപടി ചൂണ്ടിക്കാട്ടിയാണ് കോടതി ലോ യൂനിവേഴ്സിറ്റിക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.