ബംഗളൂരു: ഉഗാദി, ഈദുൽ ഫിത്ർ ആഘോങ്ങളിൽ രണ്ടായിരത്തിലധികം ബസുകൾ സർവിസ് നടത്തുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബുധനാഴ്ച അറിയിച്ചു.
മാർച്ച് 30 മുതൽ 31 വരെ നടക്കുന്ന ഉഗാദി, ഈദുൽ ഫിത്ർ ആഘോഷങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ, മാർച്ച് 28 മുതൽ 30 വരെ ബംഗളൂരുവിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് രണ്ടായിരത്തിലധികം ബസുകൾ സർവിസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 31 ന് വിവിധ സംസ്ഥാനങ്ങൾക്കുള്ളിലും സംസ്ഥാനാന്തരങ്ങളിലുംനിന്ന് ബംഗളൂരുവിലേക്ക് പ്രത്യേക ബസുകൾ സർവിസ് നടത്തുമെന്ന് അറിയിച്ചു.
ബംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമൊഗ്ഗ, ഹാസൻ, മംഗളൂരു, കുന്താപുരം, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബാലി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, സിർസി, കർവാർ, റായ്കൂർ, ബംഗളൂരു, എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ സർവിസ് നടത്തുക. ബിദാർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി. ബംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്ന് മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്പേട്ട, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവിസ് നടത്തും. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) ബസ് സ്റ്റേഷൻ, ശാന്തിനഗർ (ടി.ടി.എം.സി - ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്റർ) എന്നിവിടങ്ങളിൽനിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലെയും കേരളത്തിലെയും മറ്റു സ്ഥലങ്ങളിലേക്കും എല്ലാ പ്രീമിയർ സ്പെഷൽ ബസുകളും സർവിസ് നടത്തും.
പ്രത്യേക ബസുകളിൽ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.