ബംഗളൂരു: സീനിയർ റെസിഡന്റ് ഡോക്ടർമാരുടെയും മെഡിക്കൽ പി.ജി വിദ്യാർഥികളുടെയും സ്റ്റൈപ്പൻഡ് 25 ശതമാനം വർധിപ്പിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച ഉത്തരവിറക്കി. കഴിഞ്ഞ മൂന്നാഴ്ചയോളമായി വേതന വർധന ആവശ്യപ്പെട്ട് പി.ജി റെസിഡന്റ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്കിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സമരക്കാരുടെ പ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചയിലാണ് സമവായമായത്. സമരക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ സമരം വ്യാഴാഴ്ച പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച വേതന വർധനവ് സംബന്ധിച്ച് ഉത്തരവിറങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.