ബംഗളൂരു: മഴക്കാല നാശനഷ്ടം നേരിടാൻ ബി.ബി.എം.പിക്ക് സർക്കാർ 350 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മഴയിൽ കരകവിഞ്ഞൊഴുകുന്ന തടാകങ്ങളിലെ ജലം മഴവെള്ളക്കനാലിലൂടെ എത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കാനാണ് 317 കോടി രൂപ ഉപയോഗിക്കുക. 33 കോടി രൂപ മുടക്കി തടാകങ്ങളിൽ സ്ലൂയിസ് ഗേറ്റ് സ്ഥാപിക്കും. വെള്ളക്കെട്ട് കൂടുതൽ നാശനഷ്ടങ്ങൾ വിതച്ച മഹാദേവപുര മണ്ഡലത്തിലാണ് കൂടുതൽ തുക വിനിയോഗിക്കുക, 160 കോടി രൂപ. കെ.ആർ പുരം 40 കോടി, ബൊമ്മനഹള്ളി 65 കോടി, യെലഹങ്ക 10 കോടി, ബാട്രരായണപുര 10 കോടി, ബംഗളൂരു സൗത്ത് 27.25 കോടി എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക. വെള്ളക്കെട്ടുമൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കലാണ് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.