ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ മാണ്ഡ്യ നാഗമംഗലയിൽ ബസിന് തീപിടിച്ചപ്പോൾ
ബംഗളൂരു: മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപം ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ 25 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസിന് തീപിടിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടൽ ആളപായം തടഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന ബസിൽ പെട്ടെന്ന് തീ പടർന്നതോടെ ഡ്രൈവറും ജീവനക്കാരും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബസ് നിർത്തിയ ഉടൻ തീ ആളിപ്പടരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ബിണ്ടിഗനവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.