ബംഗളൂരു: നഗരപാതകളിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായ കുഴികൾ നികത്താൻ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) നടപടിയാരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം പാതകൾ പരിശോധിച്ച മന്ത്രിതല സംഘം നൽകിയ നിർദേശത്തെത്തുടർന്നാണിത്. 6000 കുഴികളുണ്ടെന്നാണ് കണ്ടെത്തിയത്. കുഴികൾ നികത്താൻ ടാർ മിശ്രിതം വേഗത്തിൽ റോഡിൽ നിരത്താൻ സാധിക്കുന്ന യന്ത്രമാണ് ഉപയോഗിക്കുന്നത്.
മഴക്കാലത്തും ഉപയോഗിക്കാൻ സാധിക്കുന്ന ജെറ്റ് പാച്ചർ യന്ത്രമാണിത്. മുംബൈ, ചെന്നൈ നഗരസഭ അധികൃതർ ഇത്തരം യന്ത്രങ്ങൾ റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം യന്ത്രം സ്വന്തമായി വാങ്ങും വരെ കുഴികളുടെ എണ്ണമനുസരിച്ച് ജെറ്റ് പാച്ചറിന് വാടക കൊടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.