ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ
ബംഗളൂരു: എയ്റോ ഇന്ത്യ 2025ന്റെ സുരക്ഷക്കായി വിന്യസിച്ച കർണാടക പൊലീസിന് ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഇസ്കോൺ സംഘടനയെ ഏൽപിച്ചു. എയർ ഷോ സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണത്തിൽ പാറ്റകളെയും പുഴുക്കളെയും കണ്ടെത്തുന്നത് ആവർത്തിച്ചതിനെത്തുടർന്നാണ് നടപടി.
തിങ്കളാഴ്ച എയർ ഷോ സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് യെലഹങ്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് ഭക്ഷ്യ വിതരണത്തിനായി സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ സർക്കാർ റദ്ദാക്കി. പൊലീസുകാർക്ക് ഭക്ഷണം നൽകാനുള്ള കരാർ സ്വകാര്യ കമ്പനിക്കായിരുന്നു നൽകിയത്.
ഈ കമ്പനി വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റകളെയും പുഴുക്കളെയും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട വിഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.