ജ്യോ​ത്സ്യ​ൻ പറഞ്ഞു; ഭാ​ര്യ​യെ​ പു​റ​ത്താ​ക്കി​യ യു​വാ​വി​നെ​തി​രെ കേ​സ്

ബം​ഗ​ളൂ​രു: മൂ​ലം ന​ക്ഷ​ത്ര​ത്തി​ൽ പി​റ​ന്ന കു​ട്ടി നി​ർ​ഭാ​ഗ്യം കൊ​ണ്ടു​വ​രു​മെ​ന്ന ജ്യോ​ത്സ്യ​ന്റെ വാ​ക്കു​കേ​ട്ട് ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും പീ​ഡി​പ്പി​ക്കു​ക​യും വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ​തി​രെ കേ​സ്. രാ​മ​ന​ഗ​ര ച​ന്ന​പ​ട്ട​ണ മ​ഞ്ജു​നാ​ഥ ലേ​ഔ​ട്ട് സ്വ​ദേ​ശി ന​വീ​നെ​തി​രെ​യാ​ണ് രാ​മ​ന​ഗ​ര വ​നി​ത പൊ​ലീ​സ് കേ​​സെ​ടു​ത്ത​ത്. ത​ന്നെ​യും മൂ​ന്നു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ​യും നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്നെ​ന്ന് കാ​ണി​ച്ച് ന​വീ​നി​ന്റെ ഭാ​ര്യ ശ്രു​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ദ​മ്പ​തി​ക​ൾ മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2020 ജ​നു​വ​രി 22ന് ​ഉ​ച്ച​ക്ക് 12.42ന് ​പി​റ​ന്ന കു​ഞ്ഞ് മൂ​ലം ന​ക്ഷ​ത്ര​ത്തി​ലാ​ണ് പി​റ​ന്ന​തെ​ന്നും അ​ത് കു​ടും​ബ​ത്തി​ന് ന​ല്ല​ത​ല്ലെ​ന്നു​മാ​യി​രു​ന്നു ജ്യോ​ത്സ്യ​ന്റെ വാ​ദം. ഇ​തോ​ടെ കു​ഞ്ഞി​നെ​യും ഭാ​ര്യ​യെ​യും ന​വീ​ൻ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി. കു​ഞ്ഞി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ഭ​ർ​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ട​താ​യി യു​വ​തി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - astrologer said; Case against young man who sent his wife out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.