ബംഗളൂരു: ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷവും ബിരിയാണി ചലഞ്ചും ഞായറാഴ്ച സംഘടിപ്പിച്ചു.
എസ്.ജി പാളയ സി.എസ്.ടി വിദ്യാഭവൻ അങ്കണത്തിൽ നടന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി അഗതി മന്ദിരങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്തു. വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ സി.എസ്.ടി ആർ.ആർ.ടി ഡയറക്ടർ ഫാ. ജോർജ് കുഴിക്കാട്, ഫാ. തോമസ് കുട്ടി എന്നിവർ മുഖ്യാതിഥികളായി. സീനിയർ വിങ് ചെയർമാൻ പി.എം. ജേക്കബ് അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറാൾഡ് മാത്യൂ, അരുൺ ജോർജ്, അഡ്വ. പി. നോജ്, ഡോ. മൃണാളിനി പത്മനാഭൻ, വി. പ്രജി, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.