ടി.‌സി‌.എസ് മാരത്തൺ: ഞായറാഴ്ച മെട്രോ സർവീസുകൾ പുലർച്ചെ 3.30 മുതൽ

ടി.‌സി‌.എസ് മാരത്തൺ: ഞായറാഴ്ച മെട്രോ സർവീസുകൾ പുലർച്ചെ 3.30 മുതൽ

ബംഗളൂരു: ടി.‌സി‌.എസ് വേള്‍ഡ് 10 കെ മാരത്തണ്‍ ഞായറാഴ്ച നടക്കുന്നതിനാല്‍ മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്ന് ബാംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബി‌.എം‌.ആര്‍.‌സി‌.എല്‍) അറിയിച്ചു. മെട്രോ സര്‍വീസുകള്‍ ഞായറാഴ്ച പുലർച്ചെ 3.30 നു ആരംഭിക്കും.

കാടുഗൊഡി, ചല്ലഘട്ട മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ടെര്‍മിനലുകളില്‍ നിന്നും ഇൻ്റർചേഞ്ച് സ്റ്റേഷനായ കെംപഗൗഡ,മജെസ്റ്റികിൽ നിന്നും 12 മിനിറ്റ് ഇടവേളയില്‍ മെട്രോ സർവിസുകൾ പുറപ്പെടും. പൊതു ജനങ്ങള്‍ക്ക് മാരത്തോണില്‍ പങ്കെടുക്കുന്നതിന് യാത്രസൗകര്യം കണക്കിലെടുത്താണ് ഞായറാഴ്ച മെട്രോ സർവിസ് നേരത്തെയാക്കിയതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

News Summary - Bangalore metro service will be start at 3.30 on Sunday according to TCS marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.