ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വർഷികാഘോഷത്തോടനുബന്ധിച്ച് ബംഗളൂരുവിലെ നിർധന കുടുംബങ്ങൾക്ക് സഹായകമാവുന്ന ഒമ്പത് ഇന കർമപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് വർക്കിങ് പ്രസിഡന്റ് എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു. നാലപ്പാട്ട് ചേംബറിൽ ചേർന്ന എം.എം.എ പ്രവർത്തക സമിതി അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഒമ്പതിന മെഗാ പദ്ധതികൾക്കു പുറമെ, തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ചെയ്തുവരുന്ന പദ്ധതികൾ, ഭവനരഹിതർക്ക് ഭവനം നിർമിച്ചുനൽകുന്ന പദ്ധതികൾ, മഹിളകൾക്ക് നൽകിവരുന്ന തയ്യൽ പരിശീലനം, വൃക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് എന്നിവ തുടർന്നും നടപ്പിൽവരുത്തും. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതം പറഞ്ഞു. കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, പി.കെ. റമീസ്, ഫിജാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.